Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പ്രാഗ്പൂര്‍ » കാലാവസ്ഥ

പ്രാഗ്പൂര്‍ കാലാവസ്ഥ

വര്‍ഷമുടനീളം പ്രസന്നമായ കാലാവസ്ഥയാണെങ്കിലും വേനല്‍, മണ്‍സൂണ്‍ കാലത്ത് സന്ദര്‍ശനത്തിനത്തെുന്നതാണ് ഉചിതം. 20 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കാണപ്പെടുന്ന വേനല്‍കാലം സ്ഥല കാഴ്ചകള്‍ക്ക് ഏറ്റവും അനുയോജ്യമാണ്.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. 32 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഈ കാലയളവിലെ ചൂട്. പ്രസന്നമായ കാലാവസ്ഥയുള്ള ഇക്കാലയളവാണ് സാധാരണ ഇവിടം സന്ദര്‍ശിക്കാന്‍ മിക്കവരും തെരഞ്ഞെടുക്കാറ്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മണ്‍സൂണ്‍. കനത്ത മഴ ലഭിക്കാറുണ്ട് ഇക്കാലയളവില്‍. മഴ കണക്കിലെടുത്ത് മുന്‍ കരുതലോടെയാവണം മണ്‍സൂണില്‍ ഇവിടം സന്ദര്‍ശിക്കാനത്തെുന്നത്. സന്ദര്‍ശനത്തിന് ഈ കാലവും അനുയോജ്യമാണ്.

ശീതകാലം

പ്രാഗ്പൂരില്‍ ഒക്ടോബറില്‍ തുടങ്ങുന്ന ശൈത്യം ഫെബ്രുവരിയിലാണ് അവസാനിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് താപനില അത്രയധികം പ്രാഗ് പൂരില്‍ താഴെ പോവാറില്ല. കുറഞ്ഞ താപനില ഏകദേശം 16 ഡിഗ്രിയാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടിയാല്‍ 25 ഡിഗ്രി സെല്‍ഷ്യസും.