Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പ്രാഗ്പൂര്‍

പ്രാഗ്പൂര്‍ ടൂറിസം - നാട്ടിന്‍ പുറ ടൂറിസത്തിന് വഴികാട്ടി

20

ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയില്‍ 1800 അടി സമുദ്രനിരപ്പില്‍ നിന്ന് ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രാഗ്പൂര്‍ സംസ്ഥാനത്തെ പ്രമുഖ വിനോദ കേന്ദ്രങ്ങളിലൊന്നാണ്. 1997ല്‍ സംസ്ഥാനം പ്രാഗ്പൂറിനെ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചു. ഗാര്‍ലി-പ്രാഗ്പൂര്‍ എന്നീ ഇരട്ടഗ്രാമങ്ങളെ ചേര്‍ത്ത് പിന്നീട് 2002 ല്‍ പൈതൃകപ്രദേശമായും പ്രഖ്യാപിച്ചു. മത-ചരിത്ര പ്രധാനമുള്ള നിരവധി സ്ഥലങ്ങള്‍ മേഖലയിലുള്ളത് കണക്കിലെടുത്തായിരുന്നു പ്രഖ്യാപനം.

ഗ്രാമത്തിന്‍െറ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന താല്‍ ജലാശയമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. മുഴൂവന്‍ ഗ്രാമവും വികസിച്ചിരിക്കുന്നത് ഈ ജലാശയത്തെ കേന്ദ്രീകരിച്ചാണ്. രാധാകൃഷ്ണ മന്ദിര്‍, നേഹാര്‍, ഭവാന്‍ നൗണ്‍ എന്നീ പൈതൃക കേന്ദ്രങ്ങള്‍ ജലാശയത്തിന് സമീപത്താണ്. ഭൂട്ടാലി നിവാസ് എന്നറിയപ്പെടുന്ന നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള  പുരാതന കെട്ടിടമാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം.

ഇന്തോ-യൂറോപ്യന്‍ രീതിയില്‍ രൂപ കല്‍പന ചെയ്തിരിക്കുന്ന ജഡ്ജസ് കോര്‍ട്ടും വിനോദസഞ്ചാരികളില്‍ കൗതുകമുളവാക്കുന്നതാണ്. ദുനിചന്ദ് ഭാര്‍ടിയല്‍ സരായ് പ്രാഗ്പൂരിലെ പ്രമുഖ വിനോദകേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ്. കൂടാതെ ബജ്രേശ്വരി, ജ്വാലാമുഖി, ചിന്ത്പൂര്‍ണി ക്ഷേത്രങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്.

ദക്ഷിണ അര്‍ദ്ധഗോളത്തില്‍ നിന്ന് ഉത്തര അര്‍ദ്ധഗോളത്തിലേക്കളുള്ള സൂര്യന്‍െറ ചലനത്തെ ബന്ധപ്പെടുത്തി ആഘോഷിക്കുന്ന ഇവിടത്തെ ഉല്‍സവമായ ലോഹ്റി സഞ്ചാരികളെ ആകര്‍ഷിക്കുന്നവയില്‍ പ്രമുഖമാണ്. സെപ്തംബര്‍ മാസം നടത്തുന്ന ഗുസ്തി ഉല്‍സവം ടൂറിസ്റ്റ് ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്.

വായു, റെയില്‍ റോഡ് മാര്‍ഗങ്ങളിലൂടെയെല്ലാം ഇവിടെയത്തൊന്‍ എളുപ്പവഴിയുണ്ട്.  പ്രാഗ്പൂറിന് സ്വന്തമായി വിമാനത്താവളമില്ളെങ്കിലും ഷിംല എയര്‍പോര്‍ട്ട് വഴി ഇവിടെയത്തൊം. ജുബ്ബാര്‍ഹട്ടി എയര്‍പോര്‍ട്ട് എന്നറിയപ്പെടുന്ന ഷിംല എയര്‍പോര്‍ട്ട് പൈതൃകഗ്രാമത്തില്‍ നിന്ന് 203 കിലോമീറ്റര്‍ അകലെയാണ്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത നഗരങ്ങളില്‍ നിന്ന് ഷിംലയിലേക്ക് വിമാനം ലഭ്യമാണ്. ടാക്സി-ക്യാബ് സേവനം എയര്‍പോര്‍ട്ടില്‍ നിന്ന് പ്രാഗ്പൂറിലേക്ക് എളുപ്പം ലഭിക്കും.

അടുത്ത റെയില്‍ വേസ്റ്റേഷന്‍ 67 കിലോമീറ്റര്‍ അകലെയുള്ള യുനയിലാണ്. യുനയില്‍ നിന്ന് പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിനുകള്‍ ലഭ്യമാണ്. ബസ് മാര്‍ഗം വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചണ്ഡീഗഡില്‍ നിന്നും പത്താന്‍കോട്ടില്‍ നിന്നും ബസുകള്‍ ഇഷ്ടം പോലെയുണ്ട്.173 കിലോമീറ്റര്‍ അകലെയുള്ള അമൃത്സറില്‍ നിന്നു വരെ ബസ് സര്‍വീസുണ്ട് ഇങ്ങോട്ട്.

വര്‍ഷം മുഴുവന്‍ സ്ഥിരത പുലര്‍ത്തുന്ന കാലാവസ്ഥയാണ് പ്രാഗ്പൂരില്‍.  വേനല്‍കാലത്ത് അടുത്തുള്ള മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട അന്തരീക്ഷമാണ് ഇവിടെ. 32 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലയളവിലെ ചൂട്. മണ്‍സൂണില്‍ കനത്ത മഴ ലഭിക്കാറുണ്ട്. മഴയെ നേരിടാന്‍ ആവശ്യമായ വസ്തുക്കള്‍ കരുതാന്‍ ഇക്കാലയളവിലത്തെുന്ന സഞ്ചാരികള്‍ ശ്രദ്ധിക്കണം. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശീതകാലത്തെ താപനില 16 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 25 ഡിഗ്രി വരെയാണ്.  പ്രസന്നമായ കാലാവസ്ഥയുള്ള വേനല്‍കാലത്തും മഴക്കാലത്തും സന്ദര്‍ശനത്തിനത്തെുന്നതാണ് ഉചിതം.

പ്രാഗ്പൂര്‍ പ്രശസ്തമാക്കുന്നത്

പ്രാഗ്പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പ്രാഗ്പൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം പ്രാഗ്പൂര്‍

 • റോഡ് മാര്‍ഗം
  ബസ് മാര്‍ഗം വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചണ്ഡീഗഡില്‍ നിന്നും പത്താന്‍കോട്ടില്‍ നിന്നും ബസുകള്‍ ഇഷ്ടം പോലെയുണ്ട്.173 കിലോമീറ്റര്‍ അകലെയുള്ള അമൃത്സറില്‍ നിന്നു വരെ ബസ് സര്‍വീസുണ്ട് ഇങ്ങോട്ട്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന് ബസ് സര്‍വീസും പ്രൈവറ്റ് സര്‍വീസ് ബസുകളും പ്രാഗ് പൂരിലൂടെ ഓടുന്നു.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  67 കിലോമീറ്റര്‍ അകലെയുള്ള യുനയിലാണ് അടുത്ത റെയില്‍ വേ സ്റ്റേഷന്‍. യുനയില്‍ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം ട്രെയില്‍ ലഭ്യമാണ്. സ്റ്റേഷനില്‍ നിന്ന് ക്യാബുകളും ടാക്സികളും വഴി പ്രാഗ്പൂരിലത്തൊം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഷിംലയില്‍െ ജുബ്ബാര്‍ഹട്ടി വിമാനത്താവളമാണ് അടുത്തുള്ളത്. പ്രാഗ്പൂരില്‍ നിന്ന് ഇവിടേക്ക് 203 കിലോമീറ്ററാണ് ദൂരം. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഇവിടേക്ക് സ്ഥിരമായി ഫൈ്ളറ്റുകളുണ്ട്. അന്താരാഷ്ട്രയാത്രികര്‍ക്ക് ഡല്‍ഹിയില്‍ നിന്ന് ഷിംലയിലേക്കുള്ള കണക്ടിങ് ഫൈ്ളറ്റുകളുടെ സേവനം പ്രയോജനപ്പെടുത്താം. എയര്‍പോര്‍ട്ടിന് പുറത്തുനിന്ന് പ്രാഗ്പൂരിലേക്ക് ക്യാബുകളും ടാക്സികളും ലഭ്യമാണ്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
15 Jun,Tue
Return On
16 Jun,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
15 Jun,Tue
Check Out
16 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
15 Jun,Tue
Return On
16 Jun,Wed