Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പുരി » കാലാവസ്ഥ

പുരി കാലാവസ്ഥ

ജൂണ്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം. പ്രശസ്തമായ രഥയാത്ര മിക്കവാറും ജൂലൈ മാസത്തിലാണ് നടത്താറ്. മറ്റ് പ്രധാന ഉല്‍സവങ്ങളും ഏതാണ്ട് ഈ സമയത്താണ് ഉണ്ടാകാറ്. പൊതുവെ സൗമ്യമായ കാലവാവസ്ഥയുമാണ് ഈ സമയം അനുഭവപ്പെടാറ്.

വേനല്‍ക്കാലം

പൊതുവേ ചൂടേറിയതാണ് ഇവിടത്തെ വേനല്‍ക്കാലം. 27 ഡിഗ്രി സെല്‍ഷ്യസിനും 45 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും ചൂട് അനുഭവപ്പെടുക. ചൂട് തുടങ്ങുന്ന മാര്‍ച്ചിലെ കാലാവസ്ഥ സഹിക്കാവുന്നതാണെങ്കിലും ഏപ്രില്‍ ,മെയ് മാസങ്ങളിലെ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

മഴക്കാലം

താരതമ്യേന കുഴപ്പമില്ലാത്ത മഴ ലഭിക്കുന്ന സ്ഥലമാണ് ഇവിടം. എന്നാല്‍ ചില സമയത്ത് മഴയുടെ ശക്തി ഇത്തിരി വര്‍ധിക്കാറുമുണ്ട്. കടുത്ത ചൂടിന് ആശ്വാസ്യമായി ജൂണ്‍ മാസത്തിലാണ് മഴയത്തൊറ്. ഒക്ടോബര്‍ വരെ മഴ നീളൂം. സുഖമുള്ള കാലാവസ്ഥയായതിനാല്‍ മഴക്കാലം പുരി സന്ദര്‍ശനത്തിന് അനുയോജ്യമായ സ്ഥലമാണ്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ തണുപ്പുകാലം. പത്ത് മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഈ സമയം താപനില. യാത്രകള്‍ക്ക് അനുയോജ്യമായ കാലാവസ്ഥയാണ് ഈ സമയം. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ കൈവശം കരുതുകയും വേണം.