Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റൈസണ്‍ » കാലാവസ്ഥ

റൈസണ്‍ കാലാവസ്ഥ

വേനലക്കാലമാണ് റൈസണിലെ കാഴ്ചകള്‍ കാണാന്‍ നല്ല സമയം. ഈ സമയം കാലാവസ്ഥ ശാന്തമായിരിക്കും. ട്രക്കിംഗ് ,വാട്ടര്‍ റാഫ്റ്റിംഗ് പ്രേമികള്‍ ഈ സമയങ്ങളിലാണ് ധാരാളമായി എത്താറ്.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് ഇവിടെ വേനല്‍ക്കാലം അനുഭവപ്പെടാറ്. 25 ഡിഗ്രി മുതല്‍ 35 ഡിഗ്രി വരെയായിരിക്കും ഈ സമയം താപനില. കമ്പിളിയുടുപ്പുകളുടെ ആവരണമില്ലാതെ ഇവിടം സഞ്ചരിക്കാന്‍ പറ്റിയ സമയമാണ് വേനല്‍.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് റൈസണിലെ മഴക്കാലം. കുറഞ്ഞ തോതില്‍ മാത്രമേ മഴ ലഭിക്കുന്നു എന്നതിനാല്‍ ഈ സമയത്തും യാത്രകള്‍ പ്ളാന്‍ ചെയ്യാവുന്നതാണ്.

ശീതകാലം

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്വരെയാണ് ഇവിടത്തെ തണുപ്പുകാലം. ഈ സമയങ്ങളില്‍ താപനില 25 ഡിഗ്രിയില്‍ നിന്ന് പൂജ്യം ഡിഗ്രിവരെ താഴാറുണ്ട്. ചിലസമയങ്ങളില്‍ താപനില പൂജ്യത്തിന്‍െറ താഴെ പോകുന്ന അവസരങ്ങളുമുണ്ടായിട്ടുണ്ട്. തണുപ്പു രൂക്ഷമാകാനിടയുള്ളതിനാല്‍ ഈ സമയം സന്ദര്‍ശനം നല്ലതല്ല.