Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» റൈസണ്‍

റൈസണില്‍ പോകാം, ബിയാസ് നദിയെ കീറിമുറിച്ച് സഞ്ചരിക്കാം

6

കുത്തിയൊഴുകുന്ന നദിയെ കീറിമുറിച്ച് റബര്‍ ചങ്ങാടങ്ങളില്‍ തുഴഞ്ഞുപോകുന്ന വാട്ടര്‍ റാഫ്റ്റിംഗ് സാഹസിക വിനോദം  ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട സങ്കേതമാണ്  കുളുവില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള റൈസണ്‍.

ബിയാസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ചെറുഗ്രാമങ്ങള്‍ കൂടാരമടിച്ച് താമസിക്കാന്‍ ഇഷ്ടപ്പെടുന്നവരുടെയും പ്രിയ കേന്ദ്രമാണ്. സമുദ്ര നിരപ്പില്‍ നിന്ന് 1433 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റൈസണിന്‍െറ സ്വാഭാവിക പ്രകൃതിഭംഗിക്ക് തൊങ്ങല്‍ ചാര്‍ത്തി നിരവധി ആപ്പിള്‍ തോട്ടങ്ങളും പ്ളം, ആപ്രിക്കോട്ട് തോട്ടങ്ങളും ഉണ്ട്. മാര്‍ച്ച് അവസാനം അതായത് തണുപ്പ്കാലത്തിന്‍െറ അവസാനമാണ് റൈസണ്‍ കൂടുതല്‍ സുന്ദരിയാകുന്നത്. താഴ്വരയിലും കുന്നിന്‍ചെരുവിലുമെല്ലാം പൂത്തുലഞ്ഞ് കിടക്കുന്ന പൂക്കളാകും ഈ സമയം എത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുക.

രാജേന്ദ്രപ്രസാദ് നാഷനല്‍ ഒഫ്ത്താല്‍മോളജി സെന്‍റര്‍ റൈസണിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നടക്കുന്ന വേനല്‍ക്കാല ക്യാമ്പില്‍ വ്യത്യസ്തങ്ങളായ നേത്രരോഗങ്ങള്‍ക്ക് ചികില്‍സ തേടി  രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് രോഗികള്‍ എത്താറുണ്ട്. രഘുനാഥ് ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം. ഭക്തര്‍ക്കൊപ്പം ധാരാളം  വിനോദസഞ്ചാരികളും ഇവിടെയത്തൊറുണ്ട്. കുളുവില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ബേഖി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ജഗന്നാഥി ദേവി ക്ഷേത്രവും ഭക്തരുടെ പ്രിയ കേന്ദ്രമാണ്. കുളു,മണാലി, ഗുഹാസിനി, നഗ്ഗാര്‍, ബുണ്ടര്‍, മണികരണ്‍, പലമ്പൂര്‍ എന്നിവയാണ് മറ്റുവിനോദസഞ്ചാര കേന്ദ്രങ്ങള്‍.

റൈസണ്‍ പ്രശസ്തമാക്കുന്നത്

റൈസണ്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം റൈസണ്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം റൈസണ്‍

  • റോഡ് മാര്‍ഗം
    ഷിംല, ചണ്ഡിഗഡ്, അമൃതസര്‍ ഭാഗങ്ങളില്‍ നിന്ന് റോഡുമാര്‍ഗം വരുന്നവര്‍ ആദ്യം കുളുവിലാണ് എത്തേണ്ടത്. ഇവിടെ നിന്ന് 21 കിലോമീറ്ററാണ് റൈസണിലേക്കുള്ള ദൂരം. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളും സ്വകാര്യ ബസുകളും ധാരാളം ഇങ്ങോട് സര്‍വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ചണ്ഡിഗഡാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്ന് ചെന്നൈ, ന്യൂദല്‍ഹി,അമൃതസര്‍ തുടങ്ങി പ്രമുഖ നഗരങ്ങളിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്. റെയില്‍വേ സ്റ്റേഷന് പുറത്തുനിന്ന് ബസുകളും സ്വകാര്യ ടാക്സികളും ധാരാളം ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    21 കിലോമീറ്റര്‍ അകലെ കുളുവിലുള്ള ബുണ്ടറാണ് വിമാനമാര്‍ഗമത്തെുന്ന സഞ്ചാരികളുടെ ആശ്രയം. രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് വിമാനങ്ങള്‍ ഉണ്ട്. ഇവിടെ നിന്ന് റൈസണിലേക്ക് ധാരാളം ടാക്സി,ബസ് സര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed