Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാജ്കോട്ട് » കാലാവസ്ഥ

രാജ്കോട്ട് കാലാവസ്ഥ

രാജ്കോട്ടിലേക്ക് വേനല്‍കാലത്തും, മഴക്കാലത്തും യാത്ര അനുയോജ്യമല്ല. ഇക്കാലത്ത് കാലാവസ്ഥ വളരെ പ്രതികൂലമാണ്. ശൈത്യകാലത്തെ മാസങ്ങളാണ് തെളിവുള്ള സുഖപ്രദമായ കാലം. ഇക്കാലം തന്നെയാണ് രാജ്കോട്ട് സന്ദര്‍ശനത്തിന് അനുയോജ്യം.

വേനല്‍ക്കാലം

വളരെ കടുത്ത ചൂടും വരള്‍ച്ചയും ഉള്ളതാണ് രാജ്കോട്ടിലെ വേനല്‍. മാര്‍ച്ച് പകുതി മുതല്‍ ജൂണ്‍ വരെയാണ് വേനല്‍.. ഇക്കാലയളവില്‍ അന്തരീക്ഷ താപനില 24 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്(75° F മുതല്‍ 108° F വരെ).

മഴക്കാലം

രാജ്കോട്ടിലെ മഴക്കാലം വളരെ പ്രക്ഷുബ്ധമാണ്. കനത്ത മഴക്കൊപ്പം ചുഴലിക്കാറ്റും, കൊടുങ്കാറ്റുമുണ്ടാകുന്നു. അറബിക്കടലിനോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ കടുത്തമഴയും, കാറ്റും ഇവിടെ മഴക്കാലത്ത് പതിവാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കൊടുങ്കാറ്റ് പതിവാണ്. മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഈ മാസങ്ങളില്‍ മഴയുടെ തോത് അത്ര ഉയര്‍ന്നതല്ല. മഴക്കാലത്ത് അന്തരീക്ഷ താപനില 20 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് (68° F മുതല്‍ 99° F വരെ)

ശീതകാലം

ശൈത്യകാല‌ം പൊതുവെ കടുപ്പം കുറഞ്ഞതും, മൂടിക്കെട്ടിയതുമാണ്. ഇക്കാലത്തെ അന്തരീക്ഷ താപനില 10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ( 50° F മുതല്‍ 72° F വരെ)