Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » രാമേശ്വരം » കാലാവസ്ഥ

രാമേശ്വരം കാലാവസ്ഥ

തണുപ്പ്‌ കാലമാണ്‌ രാമേശ്വരം സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം. രാവിലെ മുതല്‍ രാത്രി വരെ കറങ്ങാന്‍ ഈ സമയത്ത്‌ കഴിയും. കാരണം പകലും ചൂട്‌ വളരെ കുറവായിരിക്കും. അതുകൊണ്ട്‌ തന്നെ അധികം വിയര്‍ക്കാതെ ഒരു ക്ഷേത്രത്തില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ പോകാന്‍ കഴിയും. 

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ അവസാനം വരെയാണ്‌ രാമേശ്വരത്തെ വേനല്‍ക്കാലം. വേനല്‍ക്കാലത്ത്‌ ഇവിടെ നല്ല ചൂട്‌ അനുഭവപ്പെടും. കടലില്‍ നിന്ന്‌ തണുത്ത കാറ്റ്‌ വീശുന്നതിനാല്‍ വെകുന്നേരങ്ങളില്‍ സുഖരകമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. എന്നാല്‍ ഉച്ചകഴിഞ്ഞ്‌ പുറത്തിറങ്ങുക വളരെ പ്രയാസകരമായിരിക്കും. കാരണം അത്ര കടുത്ത ചൂടാണ്‌ ഈ സമയങ്ങളില്‍ അനുഭവപ്പെടുന്നത്‌.

മഴക്കാലം

ജൂണ്‍, ജൂലൈ, ആഗസ്റ്റ്‌ മാസങ്ങളില്‍ രാമേശ്വരത്ത്‌ കനത്തമഴ ലഭിക്കും. ചില അവസരങ്ങളില്‍ മഴക്കാലം സെപ്‌റ്റംബര്‍ മധ്യം വരെ തുടരും. തുടര്‍ച്ചയായ മഴ പട്ടണം മുഴുവന്‍ ചെളിക്കുണ്ടാക്കി മാറ്റും. ഈ സമയത്ത്‌ ചൂട്‌ വളരെയധികം കുറവായിരിക്കും. എന്നാലും മഴക്കാലം സന്ദര്‍ശനത്തിന്‌ അനുയോജ്യമല്ല. കാരണം പേമാരിയാണ്‌ പലപ്പോഴും അനുഭവപ്പെടുന്നത്‌.

ശീതകാലം

നവംബര്‍ മധ്യത്തോടെ ആരംഭിക്കുന്ന തണുപ്പുകാലം ഫെബ്രുവരി വരെ തുടരും. തണുപ്പ്‌ കാലത്ത്‌ ഇവിടെ കൊടുംതണുപ്പ്‌ അനുഭവപ്പെടാറില്ല. വളരെ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ ആളുകള്‍ തണുപ്പ്‌ കാലത്ത്‌ രാമേശ്വരം സന്ദര്‍ശിക്കാറുണ്ട്‌. രാത്രിയില്‍ തണുപ്പ്‌ കൂടാറുണ്ട്‌. അതിനാല്‍ പുതപ്പോ ജാക്കറ്റോ കരുതന്നത്‌ നന്നായിരിക്കും.