ഹോം » സ്ഥലങ്ങൾ » രാമേശ്വരം » ആകര്‍ഷണങ്ങള്‍
 • 01നമ്പു നായഗി അമ്മന്‍ ക്ഷേത്രം

  നമ്പു നായഗി അമ്മന്‍ ക്ഷേത്രം

  പ്രദേശവാസികള്‍ വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്ന അമ്പലമാണ്‌ നമ്പു നായഗി അമ്മന്‍ ക്ഷേത്രം. രാമേശ്വരത്തെ പ്രധാന ക്ഷേത്രമായ ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ എട്ട്‌ കിലോമീറ്റര്‍ അകലെയാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ ധനുഷ്‌കോടിയിലേക്കുള്ള വഴിയിലാണ്‌ നമ്പു നായഗി ക്ഷേത്രം....

  + കൂടുതല്‍ വായിക്കുക
 • 02അണ്ണൈ ഇന്ദിരാഗാന്ധി റോഡ്‌ ബ്രിഡ്‌ജ്‌

  പാമ്പന്‍ പാലത്തിന്റെ ഔദ്യോഗിക നാമമാണ്‌ അണ്ണൈ ഇന്ദിരാഗാന്ധി ബ്രിഡ്‌ജ്‌. പാക്‌ കടലിടുക്കിന്‌ കുറുകെ നിര്‍മ്മിച്ചിരിക്കുന്ന കാന്റിലിവര്‍ പാലം എന്ന സവിശേഷതയും ഇതിനുണ്ട്‌. രാമേശ്വരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്‌ ഈ പാലമാണ്‌. കടലിന്‌ കുറുകെ നിര്‍മ്മിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പാലമാണിത്‌. ഇന്ത്യയിലെ...

  + കൂടുതല്‍ വായിക്കുക
 • 03ധനുഷ്‌കോടി

  രാമേശ്വരം ദ്വീപിലെ ചെറിയൊരു ഗ്രാമമാണ്‌ ധനുഷ്‌കോടി. ഇപ്പോള്‍ ഇതൊരു പട്ടണമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്‌. ദ്വീപിന്റെ കിഴക്കന്‍ തീരത്തിന്റെ തെക്കേയറ്റത്താണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌. ശ്രീലങ്കയിലെ തലൈമാന്നാറില്‍ നിന്ന്‌ 31 കിലോമീറ്റര്‍ മാത്രം അകലെയാണ്‌ ധനുഷ്‌കോടി.

  രാവണന്റെ സഹോദരനായ വിഭീക്ഷണന്‍ രാമനോട്‌ രാമസേതു...

  + കൂടുതല്‍ വായിക്കുക
 • 04കുരുസദൈ ദ്വീപ്‌

  കുരുസദൈ ദ്വീപ്‌

  ആകര്‍ഷകവും വംശനാശഭീഷണി നേരിടുന്നതുമായ കടല്‍ ജീവികളുടെ പറുദ്ദീസ എന്നാണ്‌ കുരുസദൈ ദ്വീപ്‌ അറിയപ്പെടുന്നത്‌. കടല്‍ ജീവികളെ  കുറിച്ച്‌ പഠിക്കുന്ന ഗവേഷകരും ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വിദഗ്‌ദ്ധരുമാണ്‌ ഇവിടം സന്ദര്‍ശിക്കുന്നവരില്‍ അധികവും. മനോഹരമായ പവിഴപ്പുറ്റുകള്‍ സാധാരണക്കാരായ വിനോദസഞ്ചാരികളെയും കുരുസദൈ ദ്വീപിലക്ക്‌...

  + കൂടുതല്‍ വായിക്കുക
 • 05ശ്രീ രാമനാഥസ്വാമി ക്ഷേത്രം

  ശ്രീ രാമനാഥസ്വാമി ക്ഷേത്രമാണ്‌ രാമേശ്വരത്തിന്റെ പ്രശസ്‌തിക്ക്‌ ഏറ്റവും പ്രധാനപ്പെട്ട കാരണം. രാമേശ്വരത്തെ സംബന്ധിച്ച്‌ ഇത്‌ ഒരു ക്ഷേത്രം മാത്രമല്ല, നഗരത്തിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്‌. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ ശിവനാണ്‌. ആയിരക്കണക്കിന്‌ വിശ്വാസികളാണ്‌ ഓരോ വര്‍ഷവും അനുഗ്രഹം തേടി ഇവിടം...

  + കൂടുതല്‍ വായിക്കുക
 • 06രാമലിംഗവിലാസം കൊട്ടാരം

  രാമലിംഗവിലാസം കൊട്ടാരം

  സേതുപതി രാജാക്കന്മാര്‍ നിര്‍മ്മിച്ച കൊട്ടാരമാണ്‌ രാമലിംഗവിലാസം കൊട്ടാരം. 1674നും 1710നും ഇടയ്‌ക്ക്‌ രാമനാഥപുരം ഭരിച്ചിരുന്ന കിഴവന്‍ സേതുപതിയാണ്‌ ഈ കൊട്ടാരം നിര്‍മ്മിച്ചത്‌. വളരെ പ്രശസ്‌തനായ രാജാവായിരുന്നു ഇദ്ദേഹം. കൊട്ടാരത്തില്‍ വലിയൊരു ഹാള്‍ ഉണ്ട്‌. ഇവിടെ വച്ചായിരുന്നു രാജാവ്‌ പ്രജകളെ കണ്ടിരുന്നതും അവരുടെ പരാതികള്‍...

  + കൂടുതല്‍ വായിക്കുക
 • 07കോതണ്ഡരാമര്‍ ക്ഷേത്രം

  ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള രാമേശ്വരത്തെ ക്ഷേത്രമാണ്‌ കോതണ്ഡരാമര്‍ ക്ഷേത്രം. രാവണനെ വധിച്ച ശേഷം ശ്രീരാമന്‍ വിഭീക്ഷണനെ ലങ്കയുടെ രാജാവായി വാഴിച്ചത്‌ ഇവിടെ വച്ചാണെന്നാണ്‌ വിശ്വാസം. ഈ കിരീടധാരണത്തിന്റെ ചിത്രം ക്ഷേത്ര ചുമരില്‍ കാണാവുന്നതാണ്‌.

  സേതുസമുദ്രം കപ്പല്‍ചാല്‍ പദ്ധതി ആവിഷ്‌കരിച്ചതോടെ ഈ ക്ഷേത്രം പൊളിച്ച്‌ നീക്കണമെന്ന സ്ഥിതി...

  + കൂടുതല്‍ വായിക്കുക
 • 08അഗ്നി തീര്‍ത്ഥം

  അഗ്നി തീര്‍ത്ഥം

  ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തിന്‌ വെളിയില്‍ സ്ഥിതി ചെയ്യുന്ന ആദ്യത്തെ തീര്‍ത്ഥമാണ്‌ അഗ്നി തീര്‍ത്ഥം. മറ്റു തീര്‍ത്ഥങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇത്‌ കടലിന്റെ ഒരു മൂലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. മറ്റു തീര്‍ത്ഥങ്ങള്‍ അമ്പലത്തിനകത്ത്‌ സ്ഥിതി ചെയ്യുന്നവയും കുളം പോലുള്ളവയും ആണ്‌.

  രാവണനെ വധിച്ചതിന്‌ ശേഷം...

  + കൂടുതല്‍ വായിക്കുക
 • 09അമ്പലക്കുളങ്ങള്‍ അല്ലെങ്കില്‍ തീര്‍ത്ഥക്കുളങ്ങള്‍

  അമ്പലക്കുളങ്ങള്‍ അല്ലെങ്കില്‍ തീര്‍ത്ഥക്കുളങ്ങള്‍

  രാമേശ്വരത്തും പരിസരങ്ങളിലും അമ്പലക്കുളങ്ങള്‍ കാണാം. രാമേശ്വരത്തും പരിസരങ്ങളിലുമായി 64 തീര്‍ത്ഥക്കുളങ്ങളുണ്ടെന്നാണ്‌ വിശ്വാസം. ഇവയില്‍ 24 എണ്ണം മതപരമായി വളരെയധികം പ്രാധാന്യമുള്ളവയാണ്‌. ഇതില്‍ 14 തീര്‍ത്ഥക്കുളങ്ങള്‍ ശ്രീ രാമനാഥസ്വാമി ക്ഷേത്ര വളപ്പിനുള്ളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഇവയില്‍ കുളങ്ങളുടെയും കിണറുകളുടെയും രൂപത്തിലുള്ള...

  + കൂടുതല്‍ വായിക്കുക
 • 10ഗന്ധമാതന പര്‍വ്വതം

  ഗന്ധമാതന പര്‍വ്വതം

  ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തിന്‌ വടക്ക്‌ വശത്തായി കാണപ്പെടുന്ന ചെറിയൊരു കുന്നാണ്‌ ഗന്ധമാതന പര്‍വ്വതം. രാമേശ്വരത്ത്‌ നിന്ന്‌ മൂന്ന്‌ കിലോമീറ്റര്‍ നടന്നാല്‍ കുന്നിന്‍ മുകളില്‍ എത്താം. രാമേശ്വരത്തെ ഏറ്റവും ഉയരമുള്ള കൊടുമുടി കൂടിയാണിത്‌. കുന്നിന്‍ മുകളില്‍ ഒരു ക്ഷേത്രമുണ്ട്‌. രാമര്‍പാദം ക്ഷേത്രം എന്നാണ്‌ ഇത്‌...

  + കൂടുതല്‍ വായിക്കുക
 • 11പഞ്ചമുഖ ഹനുമാന്‍ ക്ഷേത്രം

  പഞ്ചമുഖ ഹനുമാന്‍ ക്ഷേത്രം

  ശ്രീ രാമനാഥസ്വാമി ക്ഷേത്രം കഴിഞ്ഞാല്‍ രാമേശ്വരത്തെ ഏറ്റവും പ്രശസ്‌തമായ ക്ഷേത്രമാണ്‌ പഞ്ചമുഖ ഹനുമാന്‍ ക്ഷേത്രം. രാമന്‍, സീത, ഹനുമാന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ ഇവിടെ പ്രതിഷ്‌ഠിച്ചിട്ടുണ്ട്‌. 1964ലെ ചുഴലിക്കാറ്റില്‍ ധനുഷ്‌കോടി ഗ്രാമം ഏറെക്കുറെ പൂര്‍ണ്ണമായും  തകര്‍ന്നപ്പോള്‍ അവിടെ നിന്നാണ്‌ ഈ വിഗ്രഹങ്ങള്‍ ഇവിടേക്ക്‌...

  + കൂടുതല്‍ വായിക്കുക
 • 12അരിയമാന്‍ ബീച്ച്‌

  അരിയമാന്‍ ബീച്ച്‌

  അരിയമാന്‍ ബീച്ച്‌ പാക്‌ കടലിടുക്കിന്റെ ഒരു വശത്ത്‌ സ്ഥിതി ചെയ്യുന്നു. നല്ലരീതിയില്‍ സംരക്ഷിച്ചിരിക്കുന്ന ബീച്ചിന്റെ വൃത്തിയും ശുചിത്വവും വന്‍തോതില്‍ വിനോദസഞ്ചാരികളെ ഇവിടേയ്‌ക്ക്‌ ആകര്‍ഷിക്കുന്നു. പിക്‌നിക്‌ മാത്രമാണ്‌ രാമേശ്വരത്തുകാരുടെ ഏക വിനോദോപാധി. അതുകൊണ്ട്‌ തന്നെ ധാരാളം പ്രദേശവാസികളും ബീച്ച്‌ സന്ദര്‍ശിക്കുന്നു....

  + കൂടുതല്‍ വായിക്കുക
 • 13സാട്‌ചി ഹനുമാന്‍ ക്ഷേത്രം

  സാട്‌ചി ഹനുമാന്‍ ക്ഷേത്രം

  ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ ഗന്ധമാതന പര്‍വ്വതത്തിലേക്ക്‌ പോകുന്ന വഴിയിലാണ്‌ സാട്‌ചി ഹനുമാന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ മൂന്ന്‌ കിലോമീറ്ററാണ്‌ ഇവിടേക്കുള്ള ദൂരം.

  സീതയെ ലങ്കയില്‍ കണ്ടെത്തിയതായ ശുഭവാര്‍ത്ത ഇവിടെ വച്ചാണ്‌ ഹനുമാന്‍ രാമനെ അറിയച്ചതെന്നാണ്‌...

  + കൂടുതല്‍ വായിക്കുക
 • 14ഉതിരകോസമംഗൈ

  ഉതിരകോസമംഗൈ

  തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ശിവ ക്ഷേത്രമാണ്‌ ഉതിരകോസമംഗൈ. വര്‍ഷം തോറും ആയിരക്കണക്കിന്‌ ശിവഭക്തര്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നു. മാണിക്കവാസകറുടെ മന്ത്രത്തില്‍ ഈ ക്ഷേത്രത്തെ കുറിച്ച്‌ പരാമര്‍ശമുണ്ട്‌. പരമക്കുടിയില്‍ നിന്നും രാമനാഥപുരത്തു നിന്നും ഉതിരകോസമംഗൈയില്‍ എത്താവുന്നതാണ്‌.

  സേതുമാധവ...

  + കൂടുതല്‍ വായിക്കുക
 • 15ആഡംസ്‌ ബ്രിഡ്‌ജ്‌

  ആഡംസ്‌ ബ്രിഡ്‌ജ്‌

  ആഡംസ്‌ ബ്രിഡ്‌ജ്‌ രാമസേതു എന്നും അറിയപ്പെടുന്നു. രാവണനില്‍ നിന്ന്‌ സീതയെ രക്ഷിക്കാന്‍ രാമനെ സഹായിക്കുന്നതിന്റെ ഭാഗമായി വാനരന്മാനാണ്‌ ഈ പാലം നിര്‍മ്മിച്ചത്‌. രാമായണത്തില്‍ സേതുബന്ധനം എന്ന പേരില്‍ ഈ പാലത്തെ കുറിച്ച്‌ പരാമര്‍ശമുണ്ട്‌. തമിഴ്‌നാടിന്റെ തെക്ക്‌- കിഴക്ക്‌ തീരത്തെ പാമ്പന്‍ ദ്വീപും ശ്രീലങ്കയുടെ...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Jun,Tue
Return On
20 Jun,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
19 Jun,Tue
Check Out
20 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
19 Jun,Tue
Return On
20 Jun,Wed