നഗരത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെയാണ് ടാഗോര്‍ മല സ്ഥിതി ചെയ്യുന്നത്. മലമുകളിലെ ദിക്‌പാലകനെപ്പോലെയാണ് ടാഗോര്‍ഹില്‍ നില്‍ക്കുന്നത്. രബ്രീന്ദ്ര നാഥ ടാഗോറിന്റെ സഹോദരന്‍ ജ്യോതിരിന്ദ്ര നാഥ ടാഗോര്‍ 1908 ല്‍ റാഞ്ചി സന്ദര്‍ശിച്ചിരുന്നു.
സ്ഥലത്തിന്റെ ഭംഗിയില്‍ ആകൃഷ്‌ടനായ അദ്ദേഹം മൊരാഹ്‌ബാദി മലയും സമീപ പ്രദേശങ്ങളും വാങ്ങി മലമുകളില്‍ ഒരു വീട് പണിതു. സമുദ്ര നിരപ്പില്‍ നിന്നും 300 അടി അടി മുകളിലാണ് ടാഗോര്‍ മല. ടാഗോര്‍ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ മലയ്‌ക്ക് ടാഗോര്‍ മലയെന്ന് പേരു വന്നു. .ഈ മലമുകളിലിരുന്നാണ് രബീന്ദ്ര നാഥ ടാഗോര്‍ നിരവധി പുസ്‌തകങ്ങള്‍ എഴുതിയത്. സ്ഥലത്തിന്റെ ഭംഗിയും ശാന്തതയും കവിയെ ഏറെ സ്വാധീനിച്ചിരുന്നതായാണ് പറയുന്നത്. ടാഗോര്‍ മലയുടെ അടിയിലായി പ്രശസ്‌തമായ രമകൃഷ്‌ണ മിഷന്‍ ആശ്രമം സ്ഥിതി ചെയ്യുന്നത്. മലകയറ്റത്തിന് പറ്റിയ സ്ഥമാണിത്.