Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» റൂര്‍ക്കേല

റൂര്‍ക്കേല - ഉരുക്ക് നഗരം

21

പര്‍വ്വതങ്ങളും, നദികളും കാഴ്ചയൊരുക്കുന്ന മനോഹരമായ ഭൂപ്രദേശത്താണ് റൂര്‍ക്കേല നഗരം സ്ഥിതി ചെയ്യുന്നത്. സുന്ദര്‍ഗഡ് ജില്ലയിലെ ഗോത്രവര്‍ഗ്ഗങ്ങളുടെ ഒരു പ്രധാന കേന്ദ്രം കൂടിയാണിവിടം. സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 325 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന റൂര്‍ക്കേല, ആധുനിക സംസ്കാരവും, ഗോത്രസംസ്കാരവും എങ്ങനെ ഒത്തൊരുമയോടെ നിലനില്‍ക്കും എന്നതിന്‍റെ ഉത്തമോദാഹരണമാണ്.

ഒഡിഷയുടെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്ന റൂര്‍ക്കേല പ്രകൃതി ഭംഗിയും, വ്യവസായവും സമന്വയിക്കുന്ന ഒരു കാഴ്ചയാണ് സന്ദര്‍ശകര്‍ക്ക് മുന്നില്‍ അനാവരണം ചെയ്യുന്നത്. പ്രകൃതി ദൃശ്യങ്ങളും, മനുഷ്യനിര്‍‌മ്മിതമായ കാഴ്ചകളും റൂര്‍ക്കേലയില്‍ കാണാവുന്നതാണ്. സി.സി.ടി.വി സംവിധാനം ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ തന്നെ ആദ്യമായി 1984 ല്‍ റൂര്‍ക്കേല ഉരുക്ക് പ്ലാന്റില്‍ സ്ഥാപിക്കുന്നതോടെയാണ് ഇവിടം ശ്രദ്ധേയമായത്.

സഞ്ചാര കേന്ദ്രങ്ങള്‍

കുന്നുകള്‍, തടാകങ്ങള്‍, പുഴകള്‍, പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍ എന്നിങ്ങനെ നിരവധി ആകര്‍ഷണീയങ്ങളായ കാഴ്ചകള്‍ റൂര്‍ക്കേലയിലുണ്ട്. ഏറെ അപൂര്‍വ്വങ്ങളായ കാഴ്ചകളുള്ള ഇവിടെ ഏറ്റവും പ്രധാന ആകര്‍ഷണമെന്ന് പറയാവുന്നത് ഹനുമാന്‍ വാടിക എന്ന ക്ഷേത്രമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമയുള്ളത് ഇവിടെയാണ്. മന്ദിര ഡാം, പിതാമഹല്‍ ഡാം എന്നിവ വര്‍ഷം മുഴുവനും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഗോഘര്‍ ക്ഷേത്രം, മാ വൈഷ്ണോ ദേവിക്ഷേത്രം, ലക്ഷ്മി നാരായണ്‍ മന്ദിര്‍, ജഗന്നാഥ് ക്ഷേത്രം, മാ ഭഗവതി ക്ഷേത്രം, ഗായത്രി ക്ഷേത്രം, അഹിരാബന്ധ് ക്ഷേത്രം, റാണി സതി ക്ഷേത്രം എന്നിവ ഈ പ്രദേശത്തെ പ്രധാന ആരാധനാ കേന്ദ്രങ്ങളാണ്.

ഈ ക്ഷേത്രങ്ങളോരോന്നും ശ്രദ്ധേയമായ നിര്‍മ്മാണ ശൈലി വെളിവാക്കുന്നവയാണ്. ഖാണ്ഡഹാര്‍ വെള്ളച്ചാട്ടത്തിന്‍റെ ഭംഗി കാഴ്ചക്കാരെ ഏറെ വശീകരിക്കും. റൂര്‍ക്കേല നഗരത്തിലും പരിസരത്തുമായി നിരവധി പിക്നിക് കേന്ദ്രങ്ങളുണ്ട്. പ്രകൃതിഭംഗിയാര്‍ന്ന അത്തരമൊരു പ്രധാന സ്ഥലമാണ് ഡാര്‍ജിന്‍.

പ്രകൃതി സൗന്ദര്യത്തിലും, കെട്ടിടങ്ങളിലും ഒതുങ്ങുന്നതല്ല റൂര്‍ക്കേലയുടെ കാഴ്ചകള്‍. കായികപ്രേമികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളും ഇവിടെയുണ്ട്. പ്രശസ്തമായ ബിജു പട്നായിക് ഹോക്കി സ്റ്റേഡിയം അത്തരത്തിലൊന്നാണ്.

എങ്ങനെ എത്തിച്ചേരാം?

റോഡ്, റെയില്‍വേ, വിമാന മാര്‍ഗ്ഗങ്ങളില്‍ റൂര്‍ക്കേലയിലെത്തിച്ചേരാം.

സന്ദര്‍ശനയോഗ്യമായ കാലം

നവംബര്‍, ഡിസംബര്‍ മാസങ്ങളാണ് റൂര്‍ക്കേല സന്ദര്‍ശിക്കാന്‍ അനുയോജ്യമായത്.

റൂര്‍ക്കേല പ്രശസ്തമാക്കുന്നത്

റൂര്‍ക്കേല കാലാവസ്ഥ

റൂര്‍ക്കേല
35oC / 96oF
 • Sunny
 • Wind: WSW 6 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം റൂര്‍ക്കേല

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം റൂര്‍ക്കേല

 • റോഡ് മാര്‍ഗം
  ഒഡിഷയിലെ മറ്റ് പ്രദേശങ്ങളുമായി നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ എന്നിവ വഴി മികച്ച റോഡ് സൗകര്യമാണുള്ളത്. റൂര്‍ക്കേലയിലേക്ക് സമീപ നഗരങ്ങളില്‍ നിന്ന് ബസ് സൗകര്യമുണ്ട്. ടാക്സികളും, പ്രൈവറ്റ് വാഹനങ്ങളും ഇവിടേക്ക് ലഭിക്കും.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  റൂര്‍ക്കേല റെയില്‍വേ സ്റ്റേഷന്‍ ഈ വ്യവസായ നഗരത്തെ രാജ്യത്തെ മറ്റ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്നു. റൂര്‍ക്കേലയില്‍ നിന്നും, ഇവിടേക്കും സ്ഥിരമായി ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ട്രെയിന്‍ വഴി രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് സുഗമമായി റൂര്‍ക്കേലയിലെത്താം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  റൂര്‍ക്കേല വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്ക് വിമാന സര്‍വ്വീസുണ്ട്. ഡി.റ്റി.ഡി.എസിന്‍റെ വിമാനങ്ങള്‍‌ വിവിധ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് സര്‍വ്വീസ് നടത്തുന്നു. ജംഷഡ്പൂര്‍, ബൊക്കാറോ, പാറ്റ്ന, റാഞ്ചി, ഭുവനേശ്വര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് സ്ഥിരമായി സര്‍വ്വീസുകളുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Jan,Mon
Return On
21 Jan,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
20 Jan,Mon
Check Out
21 Jan,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
20 Jan,Mon
Return On
21 Jan,Tue
 • Today
  Rourkela
  35 OC
  96 OF
  UV Index: 9
  Sunny
 • Tomorrow
  Rourkela
  29 OC
  84 OF
  UV Index: 9
  Sunny
 • Day After
  Rourkela
  29 OC
  84 OF
  UV Index: 9
  Sunny