Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » റാണിഖേത്‌ » കാലാവസ്ഥ

റാണിഖേത്‌ കാലാവസ്ഥ

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെ നീണ്ടു നില്‍ക്കുന്ന വേനല്‍ക്കാലമാണ്‌ റാണിഖേത്‌ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവ്‌. മഴ കൂടുതലില്ലാത്തതിനാല്‍ ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവും സന്ദര്‍ശനത്തിന്‌ തിരഞ്ഞെടുക്കാം.

വേനല്‍ക്കാലം

റാണിഖേതില്‍ വേനല്‍ക്കാലം തുടങ്ങുന്നത്‌ മാര്‍ച്ചിലാണ്‌. മെയ്‌ വരെ ഇത്‌ നീണ്ടു നില്‍ക്കും വേനല്‍ക്കാലത്ത്‌ ഇവിടുത്തെ ഉയര്‍ന്ന താപനില 22 ഡിഗ്രിസെല്‍ഷ്യസും താഴ്‌ന്ന താപനില 8 ഡിഗ്രി സെല്‍ഷ്യസുമാണ്‌.

മഴക്കാലം

ജൂണില്‍ തുടങ്ങുന്ന കാലവര്‍ഷം ആഗസ്റ്റ്‌ വരെ നീണ്ടു നില്‍ക്കും. ഈ കാലയാളവില്‍ ശരാശരി മഴയാണ്‌ ഇവിടെ ലഭ്യമാകുന്നത്‌.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ റാണിഖേതിലെ ശൈത്യകാലം. ഇക്കാലയളവിലെ ഉയര്‍ന്ന താപനില 3 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 7 ഡിഗ്രി സെല്‍ഷ്യസുമാണ്‌. ഈ മാസങ്ങളില്‍ ഇവിടെ ശക്തമായ മഞ്ഞ്‌ വീഴ്‌ച ഉണ്ടാകാറുണ്ട്‌.