ഡെറാഡമിലെ ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടാണ് ഋഷികേശിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്ന് ഋഷികേശിലേക്ക് 18 കിലോമീറ്റര്‍ ദൂരമുണ്ട്. ഇവിടെ നിന്ന് ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പതിവ് വിമാന സര്‍വ്വീസുകളുണ്ട്. സഞ്ചാരികള്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് ടാക്‌സിയില്‍ ഋഷികേശില്‍ എത്താവുന്നതാണ്.