രുദ്രപ്രയാഗിലെ മറ്റൊരു പുണ്യസ്ഥലമാണ് തൃയുഗി നാരായണ്‍. സത്യുഗത്തില് ഭഗവാന് പരമശിവന് ശ്രീപാര്‍വതിയെ വിവാഹം കഴിച്ചത് ഹിമവാന്റെ തലസ്ഥാനമായിരുന്ന തൃയുഗി നാരായണില്‍ വച്ചായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. വിവാഹത്തിനായി തെളിയിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഹോമകുണ്ഡം ഇപ്പോഴും ഇവിടെ അണയാതെ കത്തുന്നുണ്ട്. വിവാഹം മംഗളമായി നടക്കാന്‍ ഈ അഗ്നിയില്‍ നിന്നുള്ള ചാരം വിശാവസികളക്ക് അനുഗ്രഹം നല്‍കുമെന്നാണ് വിശ്വാസം. തൃയുഗി നാരായണിന് സമീപത്തായി ഒരു വിഷ്ണു ക്ഷേത്രമുണ്ട്. കേദാരനാഥിന് സമാനമാണ് ഈ ക്ഷേത്രത്തിന്റെയും രൂപകല്‍പ്പന. ഈ സ്ഥത്തെത്തുന്നവര്ക്ക് രുദ്രകുണ്ഡ്, വിഷ്ണുകുണ്ഡ്, ബ്രഹ്മകുണ്ഡ് എന്നിവയും സന്ദര്‍ശിക്കാം. ഇവ മൂന്നിന്റെയും സ്രോതസ്സ് സരസ്വതി കുണ്ഡ് ആണ്. ഈ സ്ഥലം സന്ദര്‍ശിക്കുന്നതിലൂടെ സ്ത്രീകളുടെ വന്ധ്യതയ്ക്ക് പരിഹാരം ഉണ്ടാകുമെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.