Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സഹാറന്‍പൂര്‍ » കാലാവസ്ഥ

സഹാറന്‍പൂര്‍ കാലാവസ്ഥ

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ്‌ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം. ഇക്കാലയളവില്‍ പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കും. മാമ്പഴക്കാലമായ മെയ്‌, ജൂണ്‍ തുടങ്ങിയ വേനല്‍ മാസങ്ങളിലും സഹാറന്‍പൂര്‍ സന്ദര്‍ശിക്കാം.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയാണ്‌ സഹാറന്‍പൂരിലെ വേനല്‍ക്കാലം. ചൂട്‌ ഏറ്റവും കൂടുതല്‍ മെയ്‌ മാസത്തിലാണ്‌. 45 ഡിഗ്രി സെല്‍ഷ്യസ്‌ വരെ മെയില്‍ താപനില ഉയരാറുണ്ട്‌.

മഴക്കാലം

ജൂലൈയില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ വര്‍ഷകാലം. ഇക്കാലയളവില്‍ കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്‌. ആകാശം മേഘാവൃതവും അന്തരീക്ഷം തണുപ്പും ഈര്‍പ്പവും ഉള്ളതുമായിരിക്കും.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ശൈത്യകാലം. ഇക്കാലയളവിലെ താഴ്‌ന്ന താപനില 12 ഡിഗ്രി സെല്‍ഷ്യസും ഉയര്‍ന്ന താപനില 20 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.