അഗുംബെ - രാജവെമ്പാലകളുടെ സാമ്രാജ്യമായ ദക്ഷിണേന്ത്യന്‍ ചിറാപുഞ്ചി
കര്‍ണാടകത്തിലെ മലനാട് ഭാഗത്തെ ഷിമോഗയിലെ തീര്‍ത്ഥഹള്ളി താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് അഗുംബെ. ദക്ഷിണേന്ത്യയിലെ രാജവെമ്പാലകളുടെ തലസ്ഥാനമെന്നും ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്നുമൊക്കെ അഗുംബെയ്ക്ക് അപരനാമങ്ങളുണ്ട്. അറബിക്കടലിലെ സൂര്യാസ്തമയം അതിമനോഹരമായി കാണാന്‍ കഴിയുന്ന ഒരു മലയോരപ്രദേശമാണിവിടം.......
ഐസ്വാള്‍ - ഉയരങ്ങളിലെ മനോഹരി
വടക്കുകിഴക്കന്‍ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലൊന്നായ മിസോറാമിന്‍െറ തലസ്ഥാനമാണ് ഐസ്വാള്‍. ഉയര്‍ന്ന കൊടുമുടികളും മലനിരകളും താഴ്വരകളും നിറഞ്ഞ് മനോഹരിയായ സമുദ്രനിരപ്പില്‍ നിന്ന് 1132 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഐസ്വാള്‍ നൂറ്റാണ്ടിന്‍െറ പഴമയും പൈതൃകവുമുള്ള നഗരമാണ്. വടക്ക്ഭാഗത്ത്......
അല്‍മോര ടൂറിസം – ഹര്ഷോന്മാദത്തിന്റെ ഇടവേള
കുമയൂണ്‍ മേഖലയിലെ ഏറ്റവും ജനപ്രീതിയുള്ള അല്‍മോര പട്ടണം ശരിക്കും ഒരു ഗിരിനഗരമാണ്. കുതിരസവാരിക്കാരന്റെ ഇരിപ്പിടത്തോട് സാദൃശ്യമുണ്ട് അല്‍മോരയുടെ രേഖാചിത്രത്തിന്. സിയാല്‍, കോസി നദികള്‍ക്കിടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1651 മീറ്റര്‍ ഉയരത്തിലായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വനഭൂമികളുടെ......
അലോംഗ്- മനോഹര താഴ്വരകളിലൂടെ ഒരു യാത്ര
അരുണാചല്‍ പ്രദേശിലെ പടിഞ്ഞാറന്‍ സിയാങ് ജില്ലയില്‍ മലനിരകള്‍ക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ പട്ടണമാണ് അലോംഗ്. ചെറിയ ഗ്രാമങ്ങള്‍ ഈ പട്ടണത്തിന്റെ പ്രത്യേകതയാണ്. സിയാങ് നദിയുടെ കൈവഴികളായ യോംഗോ, സിപു എന്നിവയുടെ കരയില്‍ ആസ്സാം- അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലാണ് അലോംഗ് സ്ഥിതി......
അംബാജി - ശക്തീദേവിയുടെ തട്ടകം
പൗരാണിക ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു അംബാജി. ശക്തിസ്വരൂപിണിയായ സതീദേവിയുടെ 51 ശക്തി പീഠങ്ങളില്‍ ഒന്നാണിത്. ഗുജറാത്തിന്റെയും രാജസ്ഥാന്റെയും അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ബനാസ്കാന്ത ജില്ലയിലെ ഡാന്റ താലൂക്കില്‍ ഗബ്ബാര്‍ കുന്നിന്റെ മുകളിലാണ്......
അംബോലി കാല്പനികമായൊരു മലയോരം
വിനോദസഞ്ചാരപരമായി ഏറെ പ്രത്യേകതകളും വൈവിധ്യങ്ങളുമുള്ള നാടാണ് മഹാരാഷ്ട്ര. മനോഹരമായ കടല്‍ത്തീരങ്ങളും വന്‍ നഗരങ്ങളും ആരെയും മോഹിപ്പിയ്ക്കുന്ന ഹില്‍സ്റ്റേഷനുകളുമുണ്ട് മഹാരാഷ്ട്രയില്‍. ഇവിടുത്തെ ഏറ്റവും മനോഹരമായ ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ് അംബോലി. സഹ്യാദ്രിയുടെ ഭാഗമായ ഈ സ്ഥലം സമുദ്രനിരപ്പില്‍......
സാഹസികരെ കാത്തിരിക്കുന്ന അന്തര്‍ഗംഗെ
സാഹസികതയെ പ്രണയിക്കുന്നവരുടെ കേന്ദ്രമാണ് അന്തര്‍ഗംഗെ. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലാണ് ഈ സ്ഥലം. പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകളും ഒരിക്കലും വറ്റാത്ത ജലാശയവുമെല്ലാം ചേര്‍ന്നാണ് അന്തര്‍ഗംഗെയെ മനോഹരമാക്കുന്നത്. കുന്നുകളിലെ പാറക്കെട്ടുകള്‍ക്കിടയിലൂടെയാണ് ഈ അരുവി ഒഴുകുന്നത്. അരുവിയുടെ ഒഴുക്കിന്റെ......
കാപ്പിയുടെ സുഗന്ധം അലയടിക്കുന്ന അരക്കു താഴ്വര
പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന നിറപ്പകിട്ടാര്‍ന്ന കുന്നിന്മേടുകളും താഴ്വരകളും. ഹാപ്പി ഡെയ്സ്, കഥ,ഡാര്‍ലിംഗ് തുടങ്ങിയ തെലുങ്ക് സിനിമകളിലെ മനോഹരമായ ദൃശ്യങ്ങള്‍ നിങ്ങളുടെ മനസുകളില്‍ ഇപ്പോഴും മായാതെ പതിഞ്ഞു കിടക്കുന്നുണ്ടാവും. ആ അപൂര്‍വ്വ സുന്ദരമായ ദൃശ്യങ്ങളില്‍ പലതും ഈ അരക്കു താഴ്വരയില് നിന്ന്......
അരിതാര്‍ - കിഴക്കന്‍ സിക്കിമിന്റെ സൌന്ദര്യം
പ്രകൃതി ഭംഗിയാലും പ്രൗഢമായ ചരിത്രത്താലും അറിയപ്പെടുന്ന കിഴക്കന്‍ സിക്കിമിന്റെ ഭാഗമാണ് അരിതാര്‍. പ്രശാന്തമായ തടാകങ്ങള്‍, നിബിഡ വനങ്ങള്‍, നെല്‍വയലുകള്‍, മലനിരകള്‍ എന്നിവയാല്‍ മനോഹരമായ അരിതാര്‍ പ്രകൃതി സ്നേഹികളുടെ പറുദീസയാണ്. ഈ സ്ഥലത്തിന്റെ പ്രഭാത ദൃശ്യം അവിസ്മരണീയമാണ്. ഭൂമിശാസ്ത്രം......
ഓലിയില്‍ ഓര്‍മിക്കാനൊരു വേനല്‍ക്കാലം
ഉത്തരാഖണ്ഡിലെ അതിസുന്ദരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഓലി. മഞ്ഞ് മൂടിയ മലഞ്ചെരുവുകളും ദേവദാരു വനങ്ങളുടെ ഹരിതാഭയും ആണ് ഓലിയിലെ കാഴ്ചകള്‍ക്ക് പശ്ചാത്തലമൊരുക്കുന്നത്. ഓലിയിലെ സ്കീയിങ് കേന്ദ്രങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചവയാണ്. പുല്‍മേട് എന്നര്‍ത്ഥം വരുന്ന ബുഗ്യാല്‍ എന്നൊരു പേരും......
ബി ആര് ഹില്‍സിലെ രംഗനാഥസ്വാമി ക്ഷേത്രം
പശ്ചിമഘട്ട നിരകളുടെ കിഴക്കന്‍ അതിര്‍ത്തിയിലായാണ് സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് ബി ആര് ഹില്‍സ് അഥവാ ബിലിഗിരി രംഗണ ഹില്‍സ് സ്ഥിതിചെയ്യുന്നത്. പൂര്‍വ്വ - പശ്ചിമനിരകളുടെ സംഗമസ്ഥാനത്തെ അത്യപൂര്‍വ്വമായ ജൈവ - ജന്തുവൈവിദ്ധ്യമാണ് ബി ആര് ഹില്‍സിന്റെ പ്രത്യേകത. മലമുകളിലെ രംഗനാഥസ്വാമി......
ബാരാമുള്ള - യുദ്ധങ്ങളില്‍ നശിക്കാത്ത ഭംഗി
യുദ്ധക്കഥകള്‍ക്ക് പ്രശസ്തമായ ബാരാമുള്ള ജമ്മു കാശ്മീരിലെ 22 ജില്ലകളില്‍ ഒന്നാണ്. ഇത് പിന്നീട് വീണ്ടും എട്ട് മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. 4190 ചതുരശ്ര കിലോമീറ്ററാണ് ബാരാമുള്ളയുടെ വിസ്തൃതി. പാക് അധിനിവേശ കാശ്മീരുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് ബാരാമുള്ള. കുപ്വാര, ശ്രീനഗര്‍, ലഡാക്ക്, പൂച്ച്......
ട്രക്കിങ് പ്രേമികളെ കാത്തിരിക്കുന്ന ഭഗ്സുനാഗ്
ഹിമവാന്റെ മടിത്തട്ടില്‍ കിടക്കുന്ന ഹിമാചല്‍ പ്രദേശ് എന്നും സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ്. ഏറെ നദികളുടെ ഉത്ഭവസ്ഥാനമായ ഈ ചെറു സംസ്ഥാനം മഞ്ഞണിഞ്ഞുകിടക്കുന്ന താഴ് വരകളാലും കുന്നിന്നിരകളാലും മനോഹരമാണ്. ജമ്മു-കശ്മീര്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഞ്ചല്‍ എന്നീ സംസ്ഥാനങ്ങളുമായി അതിരിടുന്ന......
ഭീമശങ്കര - ജ്യോതിര്‍ലിംഗത്തിന്റെ നാട്
മഹാരാഷ്ട്രയിലെ പ്രശസ്തമായ തീര്‍ത്ഥാന കേന്ദ്രമാണ് ഭീമശങ്കര. ട്രക്കിംഗ് പ്രിയരുടെ ഇഷ്ടകേന്ദ്രമായ കര്‍ജാട്ടിന് സമീപത്താണ് ഭീമശങ്കര സ്ഥിതിചെയ്യുന്നത്. ഇന്ത്യയില്‍ ഇന്ന് കാണപ്പെടുന്ന 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒരെണ്ണം ഭീമശങ്കരയിലാണ്. മഹാരാഷ്ട്രയില്‍ ഇത്തരത്തില്‍ അഞ്ച് ജ്യോതിര്‍ലിംഗങ്ങളുണ്ട്. കൃത്യമായി......
ബുജ് - അരയന്നങ്ങളുടെ വിശ്രമത്താവളം
കച്ച് ജില്ലയുടെ ആസ്ഥാനമാണ് ഏറെ ചരിത്രപ്രാധാന്യമുള്ള ബുജ്. ബുജിയോ ദുന്‍ഗാര്‍ എന്ന മലയുടെ പേരില്‍ നിന്നാണ് ബുജ് എന്ന പേരുറവെടുത്തത്. ബുജാങ്ങ് എന്ന വന്‍ സര്‍പ്പത്തിന്റെ ആവാസകേന്ദ്രമായി വിശ്വസിക്കപ്പെടുന്ന ഈ മല നഗരത്തിന്റെ കിഴക്ക് ഭാഗത്താണ്. ഈ കുന്നിന് മുകളില്‍ സര്‍പ്പത്തിനായി ഒരു ക്ഷേത്രവുമുണ്ട്.......
ബോംദില- ബുദ്ധവിഹാരങ്ങളുടെ മനോഹാരിതയില്‍
അരുണാചല്‍ പ്രദേശിലെത്തിയാല്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് സമുദ്രനിരപ്പില്‍ നിന്നും 8000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബോംദില എന്ന ചെറു നഗരം. കിഴക്കന്‍ ഹിമാലയ നിരകളില്‍ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളോടെ സന്ദര്‍ശകരെ കാത്തിരിക്കുന്ന പ്രശാന്തമായ നഗരമാണിത്. പ്രകൃതി ഭംഗിക്കും ആപ്പിള്‍......
ബോര്‍ഡി - ബീച്ചുകളുടെ നഗരം
മഹാരാഷ്ട്രയിലെ താന ജില്ലയിലാണ് ബോര്‍ഡി എന്ന മനോഹരമായ ബീച്ച് ടൗണ്‍ സ്ഥിതിചെയ്യുന്നത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ നിന്നും വടക്കുമാറിയാണ് ബോര്‍ഡിയുടെ കിടപ്പ്. ദഹനു എന്ന ചെറുപട്ടണത്തില്‍നിന്നും 17 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മനോഹരവും അതേസമയം വൃത്തിയുള്ളതുമായ കടല്‍ത്തീരമാണ്......
രാജ ഭരണക്കാലത്തിന്റെ സാക്ഷ്യപത്രമായി ഛെയില്‍
സമുദ്രനിരപ്പില്‍ നിന്ന് 2226 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഛെയില്‍ ഹിമാചല്‍ പ്രദേശിലെ സൊലന്‍ ജില്ലയിലെ സാധ് ടിബ യിലാണ്. ലോഡ് കിച്നറിന്റെ ആജ്ഞ പ്രകാരം ഷിംല യില്‍ നിന്നും നാടു കടത്തപ്പെട്ടതിനുശേഷം പാട്യാല രാജാവായിരുന്ന മഹാരാജാ അധിരാജ് ഭൂപിന്ദര്‍ സിങ്ങിന്റെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു......
ചൌകൊരി ടൂറിസം – പുണ്യദേവാലയങ്ങളുടെ വിശുദ്ധഭൂമി
നയനാഭിരാമമായ ഒരു പര്‍വ്വത പ്രദേശമാണ് ചൌകൊരി. ഉത്തരഖണ്ഡിലെ പിത്തോരഘര് ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 2010 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതിചെയ്യുന്നത്. ഹിമാലയത്തിന്റെ പശ്ചിമദിക്കിലെ പര്‍വ്വതനിരകള്‍ക്കിടയില്‍ വടക്കുഭാഗത്ത് തിബറ്റും തെക്ക് ടെറായി പ്രദേശവും ഇതിന് അതിര് വരന്പിടുന്നു. പൈന്‍, ഓക്ക്......
ചിറാപുഞ്ചി - മഴുടെ ഇരമ്പലുകള്ക്ക് കാതോര്‍ക്കാം
വര്‍ഷത്തിലേത് കാലവും മഴപെയ്തുകൊണ്ടിരിക്കുന്ന ഒരവസ്ഥയെ അല്പമൊരസഹിഷ്ണുതയോടെ മാത്രമേ കവിഹൃദയങ്ങള്‍ക്ക് പോലും ഉള്കൊള്ളാനാവൂ. ഒരുപക്ഷേ, മേഘാലയയെ ലോകം മുഴുവന്‍ അറിയപ്പെടാന്‍ ഇടയാക്കുന്നതിന് ഒരു പ്രധാന കാരണം ഒരുകാലത്ത് അനുസ്യൂതമായി പെയ്തുകൊണ്ടിരുന്ന ചിറാപുഞ്ചിയെന്ന മഴനാടിന്റെ സാന്നിദ്ധ്യമാവാം. ഏതായാലും......
നന്ദിഹില്‍സ് കാണാന്‍ ചിക്കബെല്ലാപ്പൂരിലേയ്ക്ക്
കണ്ടാലും കണ്ടാലും തീരാത്ത വിസ്മയങ്ങളുമായി പരന്നുകിടക്കുന്ന നാടാണ് കര്‍ണാടകം. എവിടേയ്ക്ക് പോയാലും വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ കാഴ്ചകള്‍ കാണാനുണ്ടാകും. ചിലത് മറഞ്ഞുപോയ കാലത്തിന്റെ കഥകള്‍ പറയുമ്പോള്‍ ചിലത് പാരമ്പര്യത്തിന്റെ മഹിമയായിരിക്കും വിളിച്ചോതുന്നത്. ചിലയിടങ്ങളിലാകത്തെ ഇതെല്ലാം ഒരുമിച്ച്......
ചിക്കല്‍ധാരയിലെ വന്യജീവി സങ്കേതം
മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാരകേന്ദ്രമാണ് ചിക്കല്‍ധാര. വന്യജീവിസങ്കേതത്തിന് പേരുകേട്ട ചിക്കല്‍ധാരയില്‍ വര്‍ഷം തോറും നിരവധി സഞ്ചാരികളാണ് എത്തിച്ചേരുന്നത്. മഹാരാഷ്ട്രയിലെ കാപ്പി പ്ലാന്റേഷനുകള്‍ക്ക് പ്രസിദ്ധമായ ചിക്കല്‍ധാര സമുദ്രനിരപ്പില്‍ നിന്നും 1120 മീറ്റര്‍......
വന്യജീവിസങ്കേതങ്ങള്‍ക്കും കാപ്പിത്തോട്ടത്തിനും പേരുകേട്ട ചിക്കമഗളൂര്‍
കര്‍ണാടകജില്ലയിലെ ചിക്കമഗളൂര്‍ ജില്ലയിലാണ് പ്രകൃതിരമണീയമായ ചിക്കമഗളൂര്‍ എന്ന സ്ഥലം. മലനാടിനോട് ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശം നിരവധി വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രം കൂടിയാണ്. കൊച്ചുമകളുടെ നാട് നാട് (ചിക്ക - മഗളു - ഊര്) എന്നാണ് ചിക്കമഗളൂര്‍ എന്ന കന്നഡ വാക്കിന്റെ അര്‍ത്ഥം. ഇവിടത്തെ ഒരു......
എല്ലാം മറന്ന് ഉല്ലസിക്കാന്‍ ചോപ്ത
ഉത്തരാഖണ്ഡിലെ രുദ്രാപ്രയാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹില്‍സ്റ്റേഷനാണ് ചോപ്ത. സമുദ്രനിരപ്പില്‍ നിന്ന് 2680 മീറ്റര്‍ ഉയരത്തില്‍ കാണപ്പെടുന്ന ചോപ്ത മിനി സ്വിറ്റ്സര്‍ലാന്‍ഡ് എന്ന് അറിയപ്പെടുന്നു. മനംമയക്കുന്ന പ്രകൃതി സൗന്ദര്യവും പച്ചപ്പണിഞ്ഞു നില്ക്കുന്ന പുല്‍മേടുകളുമാണ്......
ചുംഗ്താംഗ് - പവിത്രമായ താഴ്വാരം
വടക്കന്‍ സിക്കീമില്‍ യുംതാംഗിലേക്കുള്ള വഴിമധ്യേയാണ് ഈ ചെറുനഗരം സ്ഥിതി ചെയ്യുന്നത്. രണ്ടാമത്തെ ബുദ്ധന് എന്നറിയപ്പെടുന്ന ഗുരു പദ്മസംഭവ അനുഗ്രഹിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ചെറുനഗരത്തിന് സമീപമാണ് ലാച്ചുംഗ് ചു ലാച്ചെന്‍ ചു എന്നീ നദികള്‍ സംഗമിക്കുന്നത്. ഈ സംഗമ സ്ഥാനത്തോട് ചേര്‍ന്നുള്ള സ്ഥലമാണ്......
കുന്നൂർ - ഉറക്കമില്ലാത്ത താഴ്വര
പ്രകൃതിഭംഗിയാര്‍ന്ന ഒരു ഹില്‍സ്റ്റേഷനാണ് കുന്നൂർ. ഇവിടം സന്ദര്‍ശിച്ച് മടങ്ങിയാലും ഓര്‍മ്മകളില്‍ സജീവമായി നില്ക്കുന്ന കാഴ്ചകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കുട്ടിക്കാലത്തിലെ ആശ്ചര്യഭാവത്തോടെ ഇവിടെ കാഴ്ചകള്‍കാണാം. ലോകപ്രസിദ്ധമായ ഊട്ടക്കമണ്ട് ഹില്‍ സ്റ്റേഷനോട് ചേര്‍ന്നുള്ള ഈ സ്ഥലം നിങ്ങള്‍ക്ക്......
കൂര്‍ഗ് - ഇന്ത്യയിലെ സ്കോട്ട്ലാന്റ്
മഞ്ഞിന്‍പുതപ്പുമെടുത്തണിഞ്ഞ് ഒരിക്കലും പച്ചപ്പുവിടാതെ കാപ്പിയുടെയും ഓറഞ്ചിന്റെയും ഗന്ധമുള്ള കാറ്റുമായി കാത്തിരിക്കുകയാണ് കൂര്‍ഗ്. ആദ്യകാഴ്ചയില്‍ത്തന്നെ കൂര്‍ഗിനെ നമ്മള് പ്രണയിച്ചുപോകും. ചെല്ലുന്നവരെയെല്ലാം ആരാധകരാക്കാന്‍ കഴിയുന്ന വല്ലാത്തൊരു വശ്യതയുണ്ട് പശ്ചിമഘട്ടത്തിലെ മലനാട് ഭാഗത്ത്......
ഡല്‍ഹൌസി - കാലത്തെ വെല്ലുന്ന സുന്ദര കാവ്യം
ഹിമാചല്‍ പ്രദേശിലെ ദൗലാധര്‍ നിരകളിലെ വിനോദ സഞ്ചാര കേന്ദ്രമാണ് ഡല്‍ഹൌസി. 1854 ല്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായ ഡല്‍ഹൌസി പ്രഭു തന്റെ വേനല്‍ക്കാല സുഖവാസ കേന്ദ്രമെന്ന നിലയിലാണ് 13 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം ഒരുക്കിയെടുത്തത്. കത്ലോഗ്,പോര്‍ത്രിയന്‍,തെഹ്ര,ബക്രോട,ബലുന്‍ എന്നീ......
ഡാര്‍ജിലിംഗ് - ഇന്ത്യയുടെ തേയില സ്വര്‍ഗം
പശ്ചിമബംഗാളിന്‍െറ വടക്കുഭാഗത്ത് തേയിലത്തോട്ടങ്ങളുടെയും മഞ്ഞണിഞ്ഞ ഹിമാലയപര്‍വതനിരകളുടെയും മടിത്തട്ടില്‍ സുഷുപ്തിയിലാണ്ട് കിടക്കുന്ന മനോഹര ഹില്‍സ്റ്റേഷനാണ് ഡാര്‍ജിലിംഗ്. ബ്രിട്ടീഷുകാരാണ് ഈ മനോഹര നാടിനെ ലോകമറിയുന്ന വിനോദസഞ്ചാര കേന്ദ്രമായി വളര്‍ത്തിയെടുത്തത്. വര്‍ണമനോഹരിയായ പ്രകൃതിയുടെ......
ഡെറാഡൂണ്‍- ഇന്ത്യയിലെ പുരാതന നഗരം
രാവണനെ വധിച്ച ശേഷം ശ്രീരാമ ദേവന് സഹോദരനായ ലക്ഷ്മണനൊപ്പം ഡെറാഡൂണ്‍ സന്ദര്‍ശിച്ചതായാണ് പറയപ്പെടുന്നത്. ഒരു കാലത്ത് ഗുരു ദ്രോണാചാര്യര്‍ ഇവിടെ വസിച്ചിരുന്നതായും കഥകളുണ്ട്. ഇവിടെ കാണപ്പെടുന്ന ക്ഷേത്രങ്ങള്‍ക്കും അവശിഷ്ടങ്ങള്‍ക്കും രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഡെറാഡൂണിലെ വിനോദസഞ്ചാര......