Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സൈഹ » കാലാവസ്ഥ

സൈഹ കാലാവസ്ഥ

മഴക്കാലം കഴിഞ്ഞതിന്‌ ശേഷം ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള സമയമാണ്‌ സൈഹ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം. ശീതകാലത്ത്‌ കൊടുംതണുപ്പ്‌ അനുഭവപ്പെടാത്തതിനാല്‍ ഈ സമയവും സൈഹ സന്ദര്‍ശനത്തിന്‌ തിരഞ്ഞെടുക്കാവുന്നതാണ്‌. സൈഹയിലെ കാഴ്‌ചകള്‍ കാണുന്നതിനും ഭംഗി ആസ്വദിക്കുന്നതിനും വേനല്‍ക്കാലും അനുയോജ്യമാണ്‌.

വേനല്‍ക്കാലം

മാര്‍ച്ച്‌, ഏപ്രില്‍, മെയ്‌ മാസങ്ങളിലാണ്‌ സൈഹയില്‍ വേനല്‍ക്കാലം. വേനല്‍ക്കാലത്ത്‌ ഇവിടെ സൗമ്യമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. ഈ സമയത്ത്‌ താപനില 20 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും. മെയ്‌ മാസത്തിലാണ്‌ ഏറ്റവും കൂടുതല്‍ ചൂട്‌ അനുഭവപ്പെടുന്നത്‌. സൈഹയുടെ മനോഹാരിത ആസ്വദിക്കാന്‍ വേനല്‍ക്കാലം അനുയോജ്യമാണ്‌.

മഴക്കാലം

സൈഹയില്‍ കനത്ത മഴയാണ്‌ ലഭിക്കുന്നത്‌. ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ മഴക്കാലം. കനത്തമഴ ലഭിക്കുന്നതിനാല്‍ ഈ സമയം സൈഹ സന്ദര്‍ശനത്തിന്‌ തീരെ അനുയോജ്യമല്ല. ഈ സമയത്ത്‌ സൈഹയിലൂടെയുള്ള യാത്ര വളരെ പ്രയാസമേറിയതാണ്‌.

ശീതകാലം

ഡിസംബറില്‍ ആരംഭിക്കുന്ന ശീതകാലം ഫെബ്രുവരി അവസാനം വരെ നീണ്ടുനില്‍ക്കും. ഈ സമയത്ത്‌ താപനില 11 ഡിഗ്രി സെല്‍ഷ്യസിനും 21 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ശീതകാലത്ത്‌ സൈഹ സന്ദര്‍ശിക്കുന്നവര്‍ കമ്പിളി വസ്‌ത്രങ്ങള്‍ കരുതുക.