സൈഹയില്‍ നിന്ന് 305 കിലോമീറ്റര്‍ അകലെയുള്ള ഐസ്വാളിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. സംസ്ഥാനത്തെ ഏക വിമാനത്താവളമായ ലെങ്‌പുയ് വിമാനത്താവളത്തില്‍ നിന്ന് ദിനംപ്രതി കൊല്‍ക്കത്തയിലേക്കും ഗുവാഹത്തിയിലേക്കും വിമാനസര്‍വ്വീസുകളുണ്ട്. വടക്ക്- കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളം കൂടിയാണിത്. ഐസ്വാളില്‍ നിന്ന് നേരെ സൈഹയില്‍ എത്താവുന്നതാണ്.