തെക്കേ ആസ്സാമിലെ സില്‍ച്ചാര്‍ റെയില്‍വെ സ്റ്റേഷനാണ് സൈഹയ്‌ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍. സൈഹയില്‍ നിന്ന് 479 കിലോമീറ്റര്‍ അകലെയാണ് സില്‍ച്ചാര്‍. സില്‍ച്ചാറില്‍ നിന്ന് ലുംഡിങ് വരെ നാരോഗേജ് ലൈനാണ്. ലുംഡിങും ഗുവാഹത്തിയും റെയില്‍ മാര്‍ഗം ബന്ധിപ്പിച്ചിട്ടുണ്ട്. ട്രെയിനില്‍ സൈഹയില്‍ എത്തുക അത്ര എളുപ്പമല്ല.