ദേവീ മായമ്മയുടെ ജീവ സമാധി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആശ്രമമാണ് മായമ്മ ആശ്രമം. ഒരു വനിതാ അവധൂതയായിരുന്ന മായമ്മ കന്യാകുമാരിയില്‍ നിന്ന് വന്ന് ഇവിടെ താമസമാക്കുകയായിരുന്നു. യെര്‍കാഡ് ഹില്‍സ്റ്റേഷനരികില്‍ താമസിച്ചിരുന്ന അവര്‍ 1992ല്‍ ജീവത്യാഗം ചെയ്തു. ഈ സ്ഥലത്താണ് ഇന്ന് ആശ്രമം പണിതിരിക്കുന്നത്. എല്ലാ വര്‍ഷവും ഫെബ്രുവരി ഒമ്പതിന് അവരുടെ സമാധി ദിനം ആചരിക്കാനും നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്.
ശ്രീ രാജേന്ദ്രന്‍ എന്ന അവരുടെ ഒരു ഭക്തനാണ് ക്ഷേത്രം പരിപാലിക്കുന്നത്. ശാന്തമായ അന്തരീക്ഷമുള്ള ആശ്രമത്തിലെത്തിയാല്‍ പ്രാര്‍ഥിക്കാനും യോഗ അഭ്യസിക്കാനും അവസരമുണ്ട്. നഗരജീവിതത്തിലെ തിരക്കില്‍ നിന്ന് മോചനം ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും നല്ലൊരു ആശ്വാസമായിരിക്കും ഈ ആശ്രമം.



Click it and Unblock the Notifications