തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടത് -പാര്‍ക്കുകള്‍, പൈതൃക മന്ദിരങ്ങള്‍, മ്യൂസിയവും പ്രദര്‍ശനകേന്ദ്രങ്ങളും കുളത്തിന് നടുവിലായ തീര്‍ത്തിരിക്കുന്ന ബനസാര്‍ ഗാര്‍ഡര്‍ 12 വാതിലുകളുള്ള മാര്‍ബിള്‍ ബരദാരിയോട് കൂടിയാണ്. ചന്ദ്രപ്രകാശം കുളത്തില്‍ പതിക്കുമ്പോഴുണ്ടാകുന്ന മാസ്മരിക കാഴ്ച നുകരുന്നത് രാത്രി സഞ്ചാരികള്‍ക്ക് അനിര്‍വചിനീയമായ അനുഭൂതി നല്‍കുന്നു.
നേരത്തെ ജിന്ദ് ഭരണാധികള്‍ വേനല്‍ക്കാല വസതിയായി ഉപയോഗിച്ചിരിക്കുന്ന ഇവിടെ ഇപ്പോള്‍ വിനോദയാത്രികര്‍ക്ക് എല്ലാ ദിവസവും പ്രവേശനഫീസൊന്നും നല്‍കാതെ കയറാം. പൂന്തോട്ടത്തിനു പുറമെ ഇവിടെയുളള കൊട്ടാരം ഇപ്പോള്‍ പുരാതനവസ്തുക്കളും മറ്റും പ്രദര്‍ശനത്തിന് വച്ചിരിക്കുന്ന മ്യൂസിയമായി പ്രവര്‍ത്തിക്കുന്നു.



Click it and Unblock the Notifications