Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജാലിയന്‍വാലബാഗ്‌

ജാലിയന്‍വാലബാഗ്‌ - രക്തസാക്ഷിത്വം പ്രതിധ്വനിക്കുന്ന ഭൂമി

8

ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ആഴത്തിലുള്ള മുറിവ്‌ അവശേഷിപ്പിച്ച ബ്രിട്ടീഷ്‌ ഭരണത്തിന്റെ കുപ്രസിദ്ധമായ കൂട്ടക്കൊലയുടെ കഥയാണ്‌ ജാലിയന്‍ വാലാബാഗിന്‌ പറയാനുള്ളത്‌. പഞ്ചാബിലെ അമൃത്സര്‍ നഗരത്തില്‍ 6.5 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന പൊതുഉദ്യാനമാണ്‌ ജാലിയന്‍വാല ബാഗ്‌. ദേശീയ പ്രാധാന്യമുള്ള ഈ സ്‌മാരക ഭൂമി പഞ്ചാബിന്റെ പുതു വര്‍ഷമായ 1961 ഏപ്രില്‍ 13 ന്‌ അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്ര പ്രസാദാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ചരിത്രപ്രാധാന്യം കണക്കിലെടുത്ത്‌ നിരവധി സന്ദര്‍ശകര്‍ ജാലിയന്‍വാലാബാഗ്‌ കാണാന്‍ എത്താറുണ്ട്‌.

ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊല

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ സ്‌മരണയിലേക്ക്‌ കൊണ്ടുപോകുന്ന ജാലിയന്‍വാലാബാഗ്‌ എന്ന്‌ പേര്‌ കേള്‍ക്കുമ്പോള്‍ തന്നെ ഓരോ ഇന്ത്യക്കാരന്റെയും ഉള്ളില്‍ ദേശസ്‌നേഹം കത്തി ജ്വലിക്കും. ഇവിടെ വച്ചാണ്‌ ജനറല്‍ ഡെയറിന്റെ നേതൃത്വത്തില്‍ വന്ന ബ്രിട്ടീഷ്‌ സൈന്യം സമാധാവപരമായി നടന്നിരുന്ന ഒരു പൊതുയോഗത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന നിരായുധരായ പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വെടിഉതിര്‍ത്തത്‌ . 1919 ഏപ്രില്‍ 13 നടന്ന ഈ സംഭവത്തില്‍ ഇന്ത്യയിലെ നിഷ്‌കളങ്കരായ നൂറ്‌ കണക്കിനാളുകള്‍ കൊല്ലപ്പെട്ടു.

ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊലിയിലെ രക്തസാക്ഷികളുടെ ഓര്‍മ്മയ്‌ക്കായി

1919 ലെ അമൃത്സര്‍ കൂട്ടക്കൊല നടന്ന സ്ഥലത്ത്‌ ബ്രിട്ടീഷുകാരുടെ ക്രൂരമായ വെടിവെപ്പില്‍ ജീവന്‍ ത്യജിക്കേണ്ടവന്നവരുടെ ഓര്‍മ്മയ്‌ക്കായി 1961 ലാണ്‌ സ്‌മാരകം പണികഴിപ്പിച്ചത്‌. കൂട്ടക്കൊലയുടെ ഓര്‍മ്മ നിലനിര്‍ത്തികൊണ്ട്‌ ഇന്നും പാര്‍ക്കിലെ ഭിത്തികളില്‍ അന്നത്തെ വെടിയുണ്ടകളുടെ പാടുകള്‍ അവശേഷിക്കുന്നുണ്ട്‌. വെടിയുണ്ടയില്‍ നിന്നും രക്ഷപെടാനായി നിരവധി പേര്‍ ചാടിയ സമീപത്തുള്ള കിണറും അതുപോലെ സൂക്ഷിച്ചിട്ടുണ്ട്‌.

ജാലിയന്‍വാലാബാഗിന്റെ ചരിത്രം രേഖപെടുത്തുന്ന ഫലകം ഉദ്യാനത്തിന്റെ കവാടത്തിലായി സ്ഥാപിച്ചിട്ടുണ്ട്‌. `സ്വാതന്ത്ര്യത്തിന്റെ ജ്വാല' യാണ്‌ ഉദ്യാനത്തിന്റെ മറ്റൊരു സവിശേഷത. ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊലയില്‍ മരിച്ചവരുടെ ഓര്‍മ്മയ്‌ക്കായി കത്തുന്ന കെടാവിളക്കാണിത്‌. ജാലിയന്‍ വാലാബാഗ്‌ ദേശീയ സ്‌മാരക സമതിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യാനം എല്ലാ ദിവസവും വേനല്‍ക്കാലത്ത്‌ രാവില ആറ്‌ മുതല്‍ രാത്രി 9 മണി വരെയും ശൈത്യകാലത്ത്‌ രാവിലെ ഏഴ്‌ മുതല്‍ വൈകിട്ട്‌ 8 വരെയും സന്ദര്‍ശകര്‍ക്കായി തുറക്കും. സുവര്‍ണ ക്ഷേത്രവും വാഗ അതിര്‍ത്തിയുമാണ്‌ ജാലിയന്‍വാലാ ബാഗിന്‌ സമീപത്തായി സന്ദര്‍ശിക്കാവുന്ന മറ്റ്‌ രണ്ട്‌ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

എങ്ങനെ എത്തിച്ചേരാം

ജാലിയന്‍ വാലബാഗിലെത്താന്‍ ശ്രീ ഗുരുറാം ദാസ്‌ ജി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക്‌ ഫ്‌ളൈറ്റില്‍ വരികയോ അമൃത്സര്‍ റയില്‍വെസ്റ്റേഷനില്‍ ട്രയിനില്‍ വരികയോ ചെയ്യാം. നഗരത്തിലെ പ്രശസ്‌തമായ സുവര്‍ണ ക്ഷേത്രത്തില്‍ നിന്നും നടക്കാവുന്ന ദൂരമെ ഇവിടേയ്‌ക്കുള്ളു. ഓട്ടോറിക്ഷ, സൈക്കിള്‍റിക്ഷ, കാര്‍ എന്നിവയും നഗരത്തില്‍ നിന്നും ഇവിടെയെത്താന്‍ കിട്ടും.

കാലാവസ്ഥ

ജാലിയന്‍വാലാബാഗില്‍ തണുപ്പും ചൂടും പരമാവധിയായിരിക്കും. മിതമായ താപനില അനുഭവപ്പെടുന്നത്‌ വര്‍ഷകാലത്ത്‌ മാത്രമാണ്‌.

സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌

വര്‍ഷം മുഴുവന്‍ ജാലിയന്‍വാലാബാഗ്‌ സന്ദര്‍ശിക്കാം. തണുപ്പുള്ള മാസങ്ങളായ ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

ജാലിയന്‍വാലബാഗ്‌ പ്രശസ്തമാക്കുന്നത്

ജാലിയന്‍വാലബാഗ്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജാലിയന്‍വാലബാഗ്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ജാലിയന്‍വാലബാഗ്‌

  • റോഡ് മാര്‍ഗം
    എല്ലാ പ്രധാന നഗരങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന ദേശീയ പാത 1 വഴി ജാലിയന്‍വാലാബാഗിലെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജാലിയന്‍ വാലാബാഗിനടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍ അമൃത്സര്‍ റയില്‍വെസ്റ്റേഷനാണ്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ജാലിയന്‍വാലാബാഗിനടുത്തുള്ള വിമാനത്താവളം അമൃത്സര്‍ അന്താരാഷ്‌ട്ര വിമാനത്താവളമാണ്‌. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക്‌ ഇവിടെ നിന്നും ഫ്‌ളൈറ്റുകളുണ്ട്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat