Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഫത്തേഹ്ഗര്‍ സാഹിബ്

ഫത്തേഹ്ഗര്‍ സാഹിബ് -  ചരിത്ര നഗരം

26

ചരിത്ര നഗരമായ ഫത്തേഹ്ഗര്‍ സാഹിബിലാണ് വിസ്മരിക്കാനാകാത്ത സംഭവമായ സിക്ക്-മുസ്ലിം യുദ്ധം നടന്നത്. ചരിത്രപ്രസിദ്ധമായ ഫത്തേഹ്ഗര്‍ സാഹിബ് ഗുരുദ്വാരയില്‍ വെച്ചാണ് ഗുരു ഗോബിന്ദ് സിംഗ് ജിയുടെ മക്കളായ സാഹിബ്സാദ ഫത്തേഹ്സിംഗും സാഹിബ്സാദ സൊറാവര്‍ സിംഗും രക്തസാക്ഷികളായത്. മതം മാറാന്‍ വിസമ്മതിച്ച ഇവരെ ഇവിടം കീഴടക്കിയ സിര്‍ഹിന്ദിലെ ഫൗജീദാരായിരുന്ന വസീര്‍ ഖാന്‍െറ സൈന്യം കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

ചരിത്രം, വൈവിധ്യ പൂര്‍ണം  

വിജയനഗരം എന്നാണ് ഫത്തേഹ്പൂര്‍ വാക്കിന് അര്‍ഥം. മുസ്ലിം രാജാക്കന്‍മാരുടെ സ്വേച്ഛാധിപത്യഭരണത്തില്‍ നിന്ന് സിക്കുകാര്‍ സിക്കുകാര്‍ നേടിയ ഐതിഹാസിക സ്വാതന്ത്ര്യത്തിന്‍െറ പ്രതീകമാണ് ഇവിടം. 1710ല്‍ നടന്ന മുസ്ലീം  സൈന്യവുമായുള്ള പോരാട്ടത്തില്‍ ബന്ദ ബഹാദൂര്‍ ആണ് സിക്ക് സൈന്യത്തെ നയിച്ചത്.

കടുത്ത പോരാട്ടത്തിനൊടുവില്‍ ബാല്‍ബന്‍ രാജാക്കന്‍മാര്‍ നിര്‍മിച്ചതെന്ന് കരുതുന്ന കോട്ട പിടിച്ചെടുത്ത സിക്ക് സൈന്യം വിജയാരവം മുഴക്കുകയായിരുന്നു. ദിവാന്‍ തോഡര്‍ മാല്‍, നവാബ് ഷേര്‍ മുഹമ്മദ് ഖാന്‍, ബാബാ ബന്താ സിംഗ് ബഹാദൂര്‍, ബാബാ മോട്ടി രാം മെഹ്റ എന്നിവര്‍ക്കായി സമര്‍പ്പിച്ച നാല് കവാടങ്ങളിലൂടെയാണ് ഫത്തേഹ്പൂര്‍ നഗരത്തിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. രൂപകല്‍പ്പനയിലെ ഭംഗിക്കൊപ്പം സാംസ്കാരിക വൈവിധ്യത്തിന്‍െറയും മതേതരത്വത്തിന്‍െറയും പ്രതീകം കൂടിയാണ് ഈ കവാടങ്ങള്‍.

ഫത്തേഹ്പൂറിന് ചുറ്റും

സാംഗോള്‍, ആം കാസ് ബാഗ്, മാതാ ചക്രേശ്വരി ദേവി ജെയിന ക്ഷേത്രം, ഒഴുകുന്ന റെസ്റ്റോറന്‍റ് തുടങ്ങി നിരവധി കാഴ്ചകളാണ് ഫത്തേഹ്പൂറും പരിസരവും സഞ്ചാരികള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നത്.   ഹോളി, ദസറ, ദീപാവലി,ബൈശാഖി തുടങ്ങിയവക്കൊപ്പം നിരവധി പ്രാദേശിക ഉല്‍സവങ്ങളും ഇവിടെയത്തെുന്നവര്‍ക്ക് കണ്‍നിറച്ചുകാണാം.  ഷഹീദി ജോര്‍ മേളയാണ് ഫത്തേഹ്ഗറിന്‍െറ ടൂറിസം ഭൂപടത്തിലെ സുപ്രധാന സംഭവം. എല്ലാ വര്‍ഷവും ഡിസംബറില്‍ നടക്കുന്ന മേള രാജ്യത്തിനായി രക്തസാക്ഷികളായവരെ ആദരിക്കാനാണ് കൊണ്ടാടുന്നത്. ഫത്തേഹ്ഗറിന് സമീപമുള്ള സിര്‍ഹിന്ദും ആകര്‍ഷണ കേന്ദ്രമാണ്.

എങ്ങനെയത്തൊം

ചണ്ഡിഗഡില്‍ നിന്ന് 42.4 കിലോമീറ്റര്‍ മാത്രമാണ് ഫത്തേഹ്ഗര്‍ സാഹിബിലേക്കുള്ള ദൂരം. റോഡ് മാര്‍ഗം 52 മിനിറ്റാണ് എടുക്കുക. ട്രെയിനില്‍ വരുന്നവര്‍ ഫത്തേഹ്ഗര്‍ സാഹിബില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള സിര്‍ഹിന്ദ് റെയില്‍വേ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്.

നല്ല സമയം

ഉത്തരേന്ത്യന്‍ നഗരങ്ങള്‍ക്ക് സമാനമായ കടുത്ത ചൂടും, തണുപ്പും നന്വുമുള്ള മഴക്കാലവും കുളിരുള്ള തണുപ്പുകാലവുമാണ് ഇവിടെ അനുഭവപ്പെടാറ്. ഇതില്‍ താരതമ്യേന സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

ഫത്തേഹ്ഗര്‍ സാഹിബ് പ്രശസ്തമാക്കുന്നത്

ഫത്തേഹ്ഗര്‍ സാഹിബ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഫത്തേഹ്ഗര്‍ സാഹിബ്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഫത്തേഹ്ഗര്‍ സാഹിബ്

 • റോഡ് മാര്‍ഗം
  സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇങ്ങോട് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ ധാരാളം ഓടുന്നുണ്ട്. ഷേര്‍ഷാസൂരി മാര്‍ഗ് എന്ന് അറിയപ്പെടുന്ന നാഷനല്‍ ഹൈവേ ഒന്നിലേക്ക് എത്തണമെങ്കില്‍ സിര്‍ഹിന്ദ് നഗരത്തില്‍ നിന്ന് ആറ് മിനിറ്റില്‍ താഴെ മാത്രം യാത്ര മതി. ന്യൂദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങുന്നവരാണെങ്കില്‍ ഇങ്ങോടുള്ള പഞ്ചാബ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍െറ ബസുകള്‍ ലഭിക്കും.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  റെയില്‍വേ സ്റ്റേഷന്‍ ഉള്ള സ്ഥലമാണെങ്കിലും 2.7 കിലോമീറ്റര്‍ അകലെയുള്ള സര്‍ഹിന്ദാണ് പ്രധാന റെയില്‍വേ സ്റ്റേഷന്‍. സിര്‍ഹിന്ദില്‍ നിന്ന് നാംഗലിലേക്കുള്ള റെയില്‍പാതയിലാണ് ഫത്തേഹ്ഗര്‍ സാഹിബ് സ്ഥിതി ചെയ്യുന്നത്. അമൃത്സര്‍ ശതാബ്ദി, അമൃത്സര്‍-ന്യൂദല്‍ഹി, ഛത്തീസ് ഗര്‍ എക്സ്പ്രസ് തുടങ്ങിയ പ്രധാന ട്രെയിനുകളെല്ലാം സിര്‍ഹിന്ദ് സ്റ്റേഷനില്‍ നിന്ന് മാത്രമാണ് ലഭിക്കുക.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  വിമാനത്തിലെത്തുന്നവര്‍ ചണ്ഡിഗഡിലോ അമൃത്സറിലോ ഇറങ്ങിയ ശേഷം ബസോ ടാക്സിയോ പിടിച്ചാണ് ഇവിടെയെത്തേണ്ടത്. ചണ്ഡിഗഡില്‍ നിന്നുള്ള 42.4 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ 52 മിനിറ്റ് മാത്രമാണ് എടുക്കുക. അമൃത്സറില്‍ നിന്ന് 215.8 കിലോമീറ്റര്‍ ആണ് ഇങ്ങോടുള്ള ദൂരം. ഇത് മൂന്നര മണിക്കൂര്‍ കൊണ്ട് താണ്ടാം. അന്താരാഷ്ട്ര സര്‍വീസുകള്‍ അമൃത്സറില്‍ നിന്നാണ് ലഭിക്കുക. ഇവിടെ നിന്ന് നാലര മണിക്കൂര്‍ യാത്ര ചെയ്താല്‍ ന്യൂദല്‍ഹിയിലത്തൊം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
26 Sep,Sun
Return On
27 Sep,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
26 Sep,Sun
Check Out
27 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
26 Sep,Sun
Return On
27 Sep,Mon