Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സരന്‍

സരന്‍ - മനോഹരമായ ഐതിഹ്യങ്ങള്‍

13

ബീഹാറിലെ മുപ്പത്തെട്ട് ജില്ലകളില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ് സരന്‍. വിശാലമായ ഈ പ്രദേശത്തിന് ചപ്ര എന്ന സ്ഥലം  അതിരിടുന്നു. ആത്മീയത, സംസ്കാരം, നാടന്‍കല തുടങ്ങി അസംഖ്യം ഘടകങ്ങള്‍ സരനിലെ ടൂറിസത്തിന് ശക്തി പകരുന്നു. ജീവിതത്തിന്‍റെ ഓരോ അംശവും ആഘോഷപൂര്‍ണ്ണമാക്കുന്ന, ബീഹാറിന്‍റെ  സാംസ്കാരികവും, പരമ്പരാഗതവുമായ ഒരു ഭാഗമാണ് സരന്‍.

സരനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ചരിത്രപരവും, മതപരവും, പുരാവസ്തുക്കളും ചേര്‍ന്ന് സമ്മിശ്രമായ കാഴ്ചകളാണ് ഇവിടെ സഞ്ചാരികള്‍ക്ക് കാണാനാവുക. ആമി, ഗൗതം ആസ്ഥാന്‍, സില്‍ഹോരി, ദോര്‍ത്ത് ആശ്രമം, ചിറാന്‍ഡ്, ഹസന്‍പുര എന്നിവയാണ് ഇവിടുത്തെ പ്രമുഖ സഞ്ചാര കേന്ദ്രങ്ങള്‍. ഇവിടുത്തെ ക്ഷേത്രങ്ങളേറെയും കാളി ദേവിയെയും, ശിവനെയും ആരാധിക്കുന്നവയാണ്.

എല്ലാ വര്‍ഷവും നവംബറില്‍ സോനേപൂരില്‍ വച്ച് നടക്കുന്ന കന്നുകാലിചന്തയാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകര്‍ഷണം. അന്തര്‍ദേശീയ അംഗീകാരമുള്ള ഈ മേളയില്‍ വിദേശത്ത് നിന്ന് വരെ ആളുകള്‍ പങ്കെടുക്കുന്നു. സരനില്‍ മികച്ച ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങളാണുള്ളത്. മേളകളും, സാംസ്കാരിക പരിപാടികളും സരനിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നു.

സന്ദര്‍ശനയോഗ്യമായ കാലം

തെളിഞ്ഞ കാലാവസ്ഥയുള്ള, ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മഴക്കാലമാണ് സരന്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം.

എങ്ങനെ എത്തിച്ചേരാം?

മികച്ച ഗതാഗത സൗകര്യങ്ങളാണ് ബീഹാര്‍ ഗവണ്‍മെന്‍റ് സഞ്ചാരികള്‍ക്കും, തദ്ദേശവാസികള്‍ക്കുമായി സരനില്‍ നടപ്പാക്കിയിരിക്കുന്നത്.

സരന്‍ പ്രശസ്തമാക്കുന്നത്

സരന്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സരന്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സരന്‍

  • റോഡ് മാര്‍ഗം
    ബീഹാറിലെ എല്ലാ സ്റ്റേറ്റ് ഹൈവേകളും സരന്‍ വഴി കടന്ന് പോകുന്നു. ഇവിടേക്ക് സ്ഥിരമായി സമീപപ്രദേശങ്ങളില്‍ നിന്ന് ബസ് സര്‍വ്വീസുകളുണ്ട്. ഓട്ടോറിക്ഷ, റിക്ഷ തുടങ്ങിയവ സമീപത്തുള്ള കാഴ്ചകള്‍ കാണാനായി യാത്ര ചെയ്യാന്‍ ഉപയോഗപ്പെടുത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നോര്‍ത്ത് ഈസ്റ്റേണ്‍ ജംഗ്ഷനായ ചപ്രയാണ് അടുത്തുള്ള റെയില്‍വേ ജംഗ്ഷന്‍. അടുത്തുള്ള റെയില്‍വേ സ്റ്റേഷനായ ഡിയോഗഡ് 22 കിലോമീറ്റര്‍ അകലെയാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഗയയിലെ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സരനില്‍ നിന്ന് 174 കിലോമീറ്റര്‍ അകലെയാണ്. റാഞ്ചി എയര്‍പോര്‍ട്ട് 164 കിലോമീറ്റര്‍ അകലെയാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue