ഇന്ത്യയിലെ ബുദ്ധമതത്തിന്റെ ജനനവും വളര്‍ച്ചയും സാരാനാഥുമായി ബന്ധ്പപെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ബുദ്ധമതവുമായി ബന്ധപ്പെട്ട നിരവധി കാഴ്ചകള്‍ ഇവിടെ കാണാനും അനുഭവിക്കാനും ഉണ്ട്. ധര്‍മപ്രചാരണം നടത്തി മോക്ഷത്തിലേക്കുള്ള അഷ്ടമാര്‍ഗങ്ങള്‍ ശ്രീബുദ്ധന്‍ പ്രചരണം തുടങ്ങിയ സ്ഥലമാണ് സാരാനാഥ്.
പിന്നീട് അശോകസ്തംഭം നിര്‍മിച്ച അശോകന്‍ ബുദ്ധമതത്തിന്‍െര അനുയായിയായി. പുരാവസ്തുവകുപ്പ് ഏതാണ്ട്1907 മുതല്‍ സാരാനാഥില്‍ പര്യവേഷണങ്ങള്‍ നടത്തിവരുന്നുണ്ട്. ബുദ്ധമതവുമായി ബന്ധപ്പെട്ട നിരവധി സാധനസാമഗ്രികളും തെളിവുകളും ഇവിടെ നിന്നും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. നിരവധി സ്തൂപങ്ങളും സ്മാരകങ്ങളും സാരാനാഥിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. അഞ്ച് ഗ്യാലറികളും രണ്ട് വരാന്തയുമടങ്ങിയതാണ് സാരാനാഥ് മ്യൂസിയം.