Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സത്‌ന

സത്‌ന- ഇന്ത്യയുടെ സിമന്റ്‌ നഗരം

12

മധ്യപ്രദേശില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു നഗരമാണ്‌ സത്‌ന. ചരിത്രമുറങ്ങുന്ന ഈ മണ്ണ്‌ മതപരമായ വിശ്വാസങ്ങളുടെ അക്ഷയഖനി കൂടിയാണ്‌.

സത്‌നയിലും പരിസരങ്ങളിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍

പുരാതന സംസ്‌കാരത്തിലേക്കും വിശ്വാസത്തിലേക്കും മടങ്ങാനുള്ള അവസരമാണ്‌ സത്‌ന വിനോദസഞ്ചാരികള്‍ക്ക്‌ നല്‍കുന്നത്‌. ചിത്രകൂട്‌ ധാം, മൈഹാര്‍ എന്നിവ ഇവിടുത്തെ പ്രധാനപ്പെട്ട തീര്‍ത്ഥാടക കേന്ദ്രങ്ങളാണ്‌. ധവാരിയിലെ സായിബാവാ ക്ഷേത്രം, ശ്രദ്ധാദേവി ക്ഷേത്രം, വെങ്കടേഷ്‌ ക്ഷേത്രം എന്നിവയാണ്‌ മറ്റു പ്രധാനപ്പെട്ട തീര്‍ത്ഥാടക കേന്ദ്രങ്ങള്‍. മാധവ്‌ഗഡ്‌ കോട്ട, ഗിധാകൂട്‌, ജഗത്‌ദേബ്‌ താലാബ്‌ എന്നിവയാണ്‌ ഇവിടുത്തെ മറ്റു കാഴ്‌ചകള്‍. ഇവിടെ എത്തുന്ന സഞ്ചാരികള്‍ സത്‌നയുടെ തനത്‌ രുചികളായ പോഹാ ജലേബി, ലോട്ടന്‍ കി മുംഗുഡി, ദഹി വട എന്നിവ കഴിക്കാന്‍ മറക്കരുത്‌.

ചരിത്രത്താളുകളില്‍ നിന്ന്‌

പണ്ട്‌ സത്‌ന ബഗേല്‍ഖണ്ഡ്‌ മേഖലയുടെ ഭാഗമായിരുന്നു. പുരാതന നഗരമായ ഭര്‍ഹൂത്തിന്‌ സമീപമായിരുന്നു ഈ പ്രദേശം സ്ഥിതി ചെയ്‌തിരുന്നത്‌. ഈ നഗത്തിന്‌ സമീപത്ത്‌ തന്നെയാണ്‌ ലോകപ്രശസ്‌തമായ ഖജുരാഹോ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നതും. ചുണ്ണാമ്പുകല്ല്‌, ഡോളമൈറ്റ്‌ എന്നിവയാല്‍ സമ്പന്നമാണ്‌ സത്‌ന. ലോകത്തിലെ ഏറ്റവും വലിയ സിമന്റ്‌ ഉത്‌പാദക ജില്ലകളുടെ കൂട്ടത്തില്‍ ഇന്ന്‌ സത്‌നയ്‌ക്കും സ്ഥാനമുണ്ട്‌. നിരവധി സിമന്റ്‌ ഫാക്ടറികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവ പ്രാദേശിക സമ്പദ്വ്യവസ്ഥയ്‌ക്ക്‌ വലിയ സംഭാവനയാണ്‌ നല്‍കുന്നത്‌.

കാലാവസ്ഥ

വേനല്‍ക്കാലത്ത്‌ നല്ല ചൂടും മഴക്കാലത്ത്‌ ആവശ്യത്തിനുള്ള മഴയും തണുപ്പ്‌ കാലത്ത്‌ അതിശൈത്യവും സത്‌നയില്‍ അനുഭവപ്പെടും. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സമയമാണ്‌ സത്‌ന സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

എങ്ങനെ എത്തിച്ചേരാം

വിമാനമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും റോഡ്‌ മാര്‍ഗ്ഗവും അനായാസം സത്‌നയില്‍ എത്താനാകും. സത്‌നയില്‍ ചെറിയൊരു വിമാനത്താവളമുണ്ട്‌. സമീപ നഗരമായ ജബല്‍പൂരിലും എയര്‍പോര്‍ട്ടുണ്ട്‌. ഇവിടെ നിന്ന്‌ റോഡ്‌ മാര്‍ഗ്ഗം സത്‌നയില്‍ എത്താവുന്നതാണ്‌.

സത്‌ന പ്രശസ്തമാക്കുന്നത്

സത്‌ന കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സത്‌ന

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സത്‌ന

  • റോഡ് മാര്‍ഗം
    മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും പ്രമുഖ നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും സത്‌നയിലേക്ക്‌ സര്‍ക്കാര്‍- സ്വകാര്യ ബസുകള്‍ സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്‌. ജബല്‍പൂര്‍, ഭോപ്പാല്‍, റേവാ, അലഹബാദ്‌, വാരണസി തുടങ്ങിയ പ്രമുഖ നഗരങ്ങളുമായെല്ലാം സത്‌ന ബന്ധിപ്പിച്ചിട്ടുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    സത്‌നയില്‍ റെയില്‍വെ സ്റ്റേഷനുമുണ്ട്‌. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക്‌ ട്രെയിന്‍ ലഭ്യമാണ്‌. മുംബൈ- ഹൗറ റൂട്ടിലെ പ്രധാനപ്പെട്ട റെയില്‍ സ്റ്റേഷനാണ്‌ ഇത്‌. സത്‌നയിലേക്കുള്ള ഏറ്റവും സൗകര്യപ്രദമായ യാത്രാമാര്‍ഗ്ഗം ട്രെയിന്‍ യാത്രയാണ്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സത്‌നയില്‍ ചെറിയൊരു വിമാനത്താവളമുണ്ട്‌, സത്‌ന എയര്‍പോര്‍ട്ട്‌. ചെറിയ വിമാനത്താവളമാണെങ്കിലും ഇന്ത്യയിലെ പ്രമുഖ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക്‌ വിമാന സര്‍വ്വീസുകളുണ്ട്‌. 220 കിലോമീറ്റര്‍ അകലെയുള്ള ജബല്‍പൂരിലാണ്‌ ഏറ്റവും അടുത്തുള്ള പ്രമുഖ വിമാനത്താവളം. ജബല്‍പൂര്‍ വിമാനത്താവളത്തില്‍ നിന്ന്‌ സത്‌നയിലേക്ക്‌ ടാക്‌സികള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
27 Apr,Mon
Return On
28 Apr,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
27 Apr,Mon
Check Out
28 Apr,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
27 Apr,Mon
Return On
28 Apr,Tue