കാവേരിയുടെ പോഷകനദിയായ അര്‍ക്കാവതിക്കു കുറുകെയുള്ള മറ്റൊരു അണയാണ് തിപ്പഹൊണ്ടനഹള്ളി റിസര്‍വ്വോയര്‍. 1933ലാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്. കര്‍ണാടകത്തിലെ പ്രശസ്ത എഞ്ചിനീയറായിരുന്നു ഭാരത രത്‌ന എം വിശ്വേശ്വരയ്യയാണ് തിപ്പഹൊണ്ടനഹള്ളി റിസര്‍വ്വോയറിന്റെ ചീഫ് ആര്‍ക്കിടെക്റ്റ്. മാഗഡിയടക്കമുള്ള വിവിധഭാഗങ്ങളിലേക്ക് കുടിക്കാനും ജലസേചനത്തിനുമുള്ള വെള്ളമെത്തിക്കുന്നതിനായാണ് തിപ്പഹൊണ്ടനഹള്ളി റിസര്‍വ്വോയര്‍ നിര്‍മിച്ചിരിക്കുന്നത്.
ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് ഈ റിസര്‍വ്വോയര്‍. ചാമരാജസാഗര്‍, ടി സി ഹള്ളി ഡാം എന്നിങ്ങനെയുള്ള പേരുകളും തിപ്പഹൊണ്ടനഹള്ളി റിസര്‍വ്വോയറിനുണ്ട്. പിക്‌നിക്കിനും പക്ഷികളെ വീക്ഷിക്കുന്നതിനും പറ്റിയ സ്ഥലമാണ് ഇവിടം. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.



Click it and Unblock the Notifications