ചിത്രകാരിയായ ജയ കാല്‍റ നടത്തുന്ന പ്രാദേശിക ആര്‍ട് ഗാലറിയാണ് ക്രിസാലിസ് ദി ഗാലറി. ഒരു ചെറിയ കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന ആര്‍ട് ഗാലറിയില്‍ ഫോട്ടാഗ്രാഫുകള്‍, ശില്‍പങ്ങള്‍, പുരാവസ്‌തുക്കള്‍ , ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വളരെ വിശാലമാണ് ആര്‍ട് ഗാലറി.
പോലീസ് ബസാറില്‍ ആണ് ആര്‍ട് ഗാലറി സ്ഥിതി ചെയ്യുന്നത്. ഷില്ലോങില്‍ താമസിക്കുന്ന പ്രശസ്‌തയായ ചിത്രകാരിയാണ് ജയ കാല്‍റ. വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് പാരീസില്‍ വ്യക്തിഗത പ്രദര്‍ശനം നടത്തിയ ആദ്യ ചിത്രകാരിയാണ് കാല്‍റ. ലളിത കല അക്കാഡമിയിലെ വടക്ക് കിഴക്കന്‍ മേഖലയുടെ പ്രതിനിധിയാണവര്‍. പ്രധാനമന്ത്രിയുടെ ഓഫീസിലും പ്രസിഡന്റിന്റെ ഓഫീസിലും ഇവര്‍ വരച്ച പെയ്‌ന്റിങ്ങുകള്‍ കാണാന്‍ കഴിയും



Click it and Unblock the Notifications