Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജയന്തിയാ ഹില്‍സ്‌

ജയന്തിയാ ഹില്‍സ്‌- പ്രകൃതി ദൃശ്യങ്ങളുടെയും കുന്നുകളുടെയും സൗന്ദര്യം

31

വന്യമായ പ്രകൃതി സൗന്ദര്യത്താല്‍ അനുഗൃഹീതമാണ്‌ ജയന്തിയാ ഹില്‍സ്‌. വിശാലമായ താഴ്‌വരകള്‍, പച്ചപ്പണിഞ്ഞ മലനിരകളെ തൊട്ടുരുമ്മി വളഞ്ഞുപുളഞ്ഞ്‌ ഒഴുകുന്ന നദികള്‍ മുതലായവ ജയന്തിയാ ഹില്‍സിനെ ഒരു പെയിന്റിംഗ്‌ പോലെ മനോഹരമാക്കുന്നു. പ്രകൃതി സൗന്ദര്യത്തിന്‌ പുറമെ സമ്പന്നമായ ചരിത്രം കൊണ്ടും ജയന്തിയാ ഹില്‍സ്‌ അനുഗൃഹീതമാണ്‌. ബംഗ്‌ളാദേശുമായി ഈ പ്രദേശത്തിന്‌ വലിയ ബന്ധമുണ്ടായിരുന്നു. ജയന്തിയാപൂരിലെ (ഇപ്പോള്‍ ബംഗ്‌ളാദേശില്‍) രാജാക്കന്മാരുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്ന നര്‍തിയാങ്‌ ഈ മലനിരയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ജയന്തിയാ ഹില്‍സിലെ ചെറിയൊരു ഗ്രാമമാണ്‌ നര്‍തിയാങ്‌. ചരിത്രപരമായ ഈ ബന്ധം ഇപ്പോഴും ശക്തമായി തുടുരുന്നു.

വെസ്‌റ്റ്‌ ജയന്തിയാ ഹില്‍സ്‌, ഈസ്‌റ്റ്‌ ജയന്തിയാ ഹില്‍സ്‌ എന്നീ രണ്ട്‌ ജില്ലകള്‍ ചേര്‍ന്നാണ്‌ ജയന്തിയാ ഹില്‍സ്‌ എന്ന്‌ അറിയപ്പെടുന്നത്‌. വെസ്റ്റ്‌ ജയന്തിയാ ഹില്‍സിന്റെ ആസ്ഥാനം ജോവൈയും ഈസ്‌റ്റ്‌ ജയന്തിയാ ഹില്‍സിന്റെ ആസ്ഥാനം ഖിലേഹ്രിയാത്തും ആണ്‌.

ജയന്തിയാ ഹില്‍സിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌ നര്‍തിയാങ്‌. ഏകശിലാ സ്‌തംഭങ്ങളുടെ വന്‍ശേഖരം ഇവിടെ കാണാനാകും. ഇവിടെ ഒരു ദുര്‍ഗ്ഗാദേവി ക്ഷേത്രവും ഉണ്ട്‌.

എങ്ങനെ എത്തിച്ചേരാം

മേഘാലയുടെ തലസ്ഥാനമായ ഷില്ലോംഗില്‍ നിന്ന്‌ 65 കിലോമീറ്റര്‍ അകലെയാണ്‌ ജോവൈ. ഏതാണ്ട്‌ രണ്ട്‌ മണിക്കൂര്‍ കൊണ്ട്‌ ഷില്ലോംഗില്‍ നിന്ന്‌ ഇവിടെ എത്താനാകും. ജയന്തിയാ ഹില്ലിലേക്കുള്ള പ്രധാന യാത്രാമാര്‍ഗ്ഗം റോഡ്‌ വഴിയുള്ളതാണ്‌. ജയന്തിയാ ഹില്‍സ്‌ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ ജോവൈയാണ്‌ ബെയ്‌സ്‌ ക്യാമ്പായി തിരഞ്ഞെടുക്കുന്നത്‌. ഇവിടെ നിന്ന്‌ ജയന്തിയാ ഹില്‍സിലെ മറ്റു പ്രദേശങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്‌.

കാലാവസ്ഥ

മഴക്കാലത്ത്‌ ഇവിടെ കനത്ത മഴ അനുഭവപ്പെടും. വേനല്‍ക്കാലത്ത്‌ ജയന്തിയാ ഹില്‍സില്‍ സുഖകരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. ശീതകാലത്ത്‌ താപനില വളരെയധികം താഴും. അതുകൊണ്ട്‌ തന്നെ ഈ സമയത്ത്‌ തണുപ്പ്‌ അസഹനീയമാകും. ജയന്തിയാ ഹില്‍സ്‌ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യമായ സമയം വേനല്‍ക്കാലമാണ്‌.

 

 

ജയന്തിയാ ഹില്‍സ്‌ പ്രശസ്തമാക്കുന്നത്

ജയന്തിയാ ഹില്‍സ്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജയന്തിയാ ഹില്‍സ്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ജയന്തിയാ ഹില്‍സ്‌

  • റോഡ് മാര്‍ഗം
    ഷില്ലോംഗിനെ ത്രിപുരയുമായും ആസ്സാമുമായും ബന്ധിപ്പിക്കുന്ന ദേശീയപാത 44 ജയന്തിയാ ഹില്‍സ്‌ വഴിയാണ്‌ കടന്നുപോകുന്നത്‌. മേഘാലയയിലെ ഈ രണ്ട്‌ ജില്ലകളുടെയും ജീവനാഡിയാണ്‌ ദേശീയപാത. ഷില്ലോംഗില്‍ നിന്ന്‌ അനായാസം ജയന്തിയാ ഹില്‍സിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്താനാകും. ഇവിടേക്ക്‌ ബസ്സുകളും സ്വകാര്യ വാഹനങ്ങളും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    * ജയന്തിയാ ഹില്‍സില്‍ റെയില്‍വെ സ്‌റ്റേഷന്‍ ഇല്ല. മേഘാലയയില്‍ റെയില്‍വെ സ്‌റ്റേഷനോ റെയില്‍വെ ശൃംഖലയോ ഇല്ല. ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷനും ഗുവാഹത്തിയിലേത്‌ തന്നെ. റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന്‌ ഷില്ലോംഗിലേക്ക്‌ നേരിട്ട്‌ വാഹനങ്ങള്‍ ലഭിക്കും. ഷില്ലോംഗില്‍ നിന്ന്‌ ജയന്തിയാ ഹില്‍സിലേക്ക്‌ ബസ്സുകളും ടാക്‌സികളും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ജയന്തിയാ ഹില്‍സിന്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം ഉംറോയിലെ എയര്‍പോര്‍ട്ടാണ്‌. എന്നാല്‍ ഇപ്പോള്‍ ഇത്‌ പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ വിമാനമാര്‍ഗം ഇവിടെ എത്താന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ ഗുവാഹത്തിയിലെ ഗോപിനാഥ്‌ ബൊര്‍ദോളി അന്താരാഷ്ട്ര വിമാനത്താവളം പ്രയോജനപ്പെടുത്തുക. ഇവിടെ നിന്ന്‌ ഷില്ലോംഗില്‍ എത്തിയ ശേഷം ജോവൈ അല്ലെങ്കില്‍ ഖ്‌ലിഹ്‌റിയാത്ത്‌ റോഡ്‌ വഴി ജയന്തിയാ ഹില്‍സില്‍ എത്താവുന്നതാണ്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue