ഷിംലയിലെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരിനമാണ് റിവര്‍ റാഫ്റ്റിംഗ്. റാഫ്റ്റിംഗിന് പറ്റിയ നാല് നദികളാണ് ഇവിടെയുള്ളത്. രവി, ഛലം, ഛിനാബ്, ബിയാസ് എന്നിവയാണ് റാഫ്റ്റിംഗ് പ്രിയരുടെ ഇഷ്ടകേന്ദ്രമായ ഈ നാല് നദികള്‍. റിവര്‍ റാഫ്്റ്റിംഗിന് ഏറ്റവും പേരുകേട്ട നദി ബിയാസാണ്. വേനല്‍ക്കാലത്താണ് സഞ്ചാരികള്‍ കൂടുതലായും ഇവിടെ റാഫ്്റ്റിംഗില് ഏര്‍പ്പെടുന്നത്. മഴക്കാലത്ത് ഏതായാലും റാഫ്റ്റിംഗ് ഇവിടെ അനുവദനീയവും അല്ല.