Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കുരുക്ഷേത്ര

കുരുക്ഷേത്ര - യുദ്ധോക്കാളുടെ ഭൂമി

50

കുരുക്ഷേത്രയുടെ അര്‍ത്ഥം ധര്‍മ്മ ഭൂമി എന്നാണ്‌. ചരിത്രവും പുരാണവുമായി ബന്ധപ്പെട്ട്‌ കിടക്കുന്നതാണ്‌ കുരുക്ഷേത്ര വിനോദ സഞ്ചാരം. മഹാഭാരതത്തിലെ പാണ്ഡവരും കൗരവരും തമ്മില്‍ ചരിത്ര പ്രസിദ്ധമായ യുദ്ധം നടന്നത്‌ കുരുക്ഷേത്രയില്‍ വച്ചാണ്‌. ഇതേ ഭൂമിയില്‍ വച്ചു തന്നെയാണ്‌ ഭഗവാന്‍ കൃഷ്‌ണന്‍ അര്‍ജ്ജുനന്‌ ഭഗവദ്‌ ഗീത ഉപദേശിച്ച്‌ കൊടുത്തതും.

കര്‍മ്മത്തെ കുറിച്ചും ഹിന്ദുമതത്തെ സംബന്ധിക്കുന്ന പരമപ്രധാനമായ തത്ത്വങ്ങളെ കുറിച്ചുമുള്ള ധര്‍മ്മോപദേശമാണ്‌ ഈ പുണ്യ ഗ്രന്ഥത്തില്‍ ഉള്ളത്‌. ഭഗവദ്‌ഗീതയ്‌ക്കു പുറമെ നിരവധി പുണ്യ ഗ്രന്ഥങ്ങളും ഇവിടെ രചിച്ചിട്ടുണ്ട്‌.

കുരുക്ഷേത്രയ്‌ക്ക്‌ സമൃദ്ധവും വര്‍ണപകിട്ടാര്‍ന്നതുമായ ചരിത്രമാണുള്ളത്‌. കാലം കഴിയും തോറും ഇതിന്റെ പവിത്രത വളരുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ഭഗവാന്‍ ബുദ്ധനും നിരവധി സിഖ്‌ ഗുരുക്കളും ഇവിടം സന്ദര്‍ശിക്കുകയും അവരുടെ മതങ്ങളുടെ മായാത്ത മുദ്രകള്‍ പതിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇന്ന്‌ കുരുക്ഷേത്ര വിനോദ സഞ്ചാരം പ്രതിനിധീകരിക്കുന്നത്‌ സമാനതകളില്ലാത്ത തീര്‍ത്ഥാടന യാത്രകളാണ്‌.

ഹിന്ദുക്കള്‍ മാത്രമല്ല ബുദ്ധ, സിഖ്‌ മത വിശ്വാസികളും ഇവിടേയ്‌ക്ക്‌ പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്‌. പുണ്യ ദേവാലയങ്ങള്‍, ക്ഷേത്രങ്ങള്‍, ഗുരുദ്വാരകള്‍, കുണ്ഡങ്ങള്‍ തുടങ്ങി നിരവധി ഭക്തി സാന്ദ്രമായ സ്ഥലങ്ങള്‍ നഗരത്തിലുണ്ട്‌. ഇതില്‍ ചില സ്ഥലങ്ങളുടെ വേരുകള്‍ ഇന്ത്യന്‍ സംസ്‌കാരം ഉടലെടുത്ത കാലഘട്ടത്തിലാണ്‌ ചെന്ന്‌ നില്‍ക്കുന്നത്‌.

കുരുക്ഷേത്രയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

കുരുക്ഷേത്ര വിനോദ സഞ്ചാരം അര്‍ത്ഥവത്താക്കുന്ന നിരവധി മതകേന്ദ്രങ്ങള്‍ ഇവിടയുണ്ട്‌. ബ്രഹ്മ സരോവര ജലസംഭരണി വര്‍ഷം തോറും നിരവധി തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നു. പ്രത്യേകിച്ച്‌

സൂര്യഗ്രഹണ സമയത്ത്‌. സന്നിഹിത്‌ സരോവറില്‍ കുളിച്ചാല്‍ ആത്മാവിന്‌ മോക്ഷം ലഭിക്കുമെന്നാണ്‌ വിശ്വാസം. പൂര്‍വികരുടെ മോക്ഷത്തിനായി നിരവധി ഹിന്ദുക്കള്‍ ഇവിടെ ബലി തര്‍പ്പണത്തിനായി വരാറുണ്ട്‌. ഹിന്ദുമത വിശ്വാസികളുടെ ഏറ്റവും പവിത്രമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ കുരുക്ഷേത്രയിലെ പ്രധാന സവിശേഷത ജ്യോതിസാരയാണ്‌. ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ അര്‍ജുനന്‌ കുരുക്ഷേത്രയുദധ ഭൂമിയില്‍ വച്ച്‌ ഗീതോപദേശം നല്‍കിയ സ്ഥലമാണിത്‌.

1987 ല്‍ കുരുക്ഷേത്ര വികസന ബോര്‍ഡ്‌ കൃഷ്‌ണ മ്യൂസിയം സ്ഥിപിച്ചു. നീതിജ്ഞന്‍, തത്ത്വജ്ഞാനി, യഥാര്‍ത്ഥ ആത്മീയ ഗുരു, സ്‌നേഹിതന്‍ എന്നീ നിലകളിലുള്ള ശ്രികൃഷ്‌ണനെ സംബന്ധിക്കുന്ന അറിവുകളാണ്‌ ഇവിടെ നല്‍കുന്നത്‌. ഇതുമായി ബന്ധപ്പെട്ടുള്ള പുരാവസ്‌തുക്കള്‍, ശില്‍പങ്ങള്‍, ചിത്രങ്ങള്‍, കൈഎഴുത്ത്‌ ലിഖിതങ്ങള്‍, സ്‌മാരകങ്ങള്‍ തുടങ്ങി നിരവധി വസ്‌തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

ചരിത്ര പ്രസിദ്ധമായ ശൂന്യാകാശ യാത്രയിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഇന്ത്യയുടെ ധീര പുത്രി കല്‍പന ചൗളയ്‌ക്ക്‌ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതിനായി സ്ഥാപിച്ചതാണ്‌ കല്‍പന ചൗള പ്ലാനിറ്റോറിയം. പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ജ്യോതിസാരയില്‍ എല്ലാ വൈകുന്നേരങ്ങളിലും ശബ്‌ദ വെളിച്ച പ്രദര്‍ശനം നടത്താറുണ്ട്‌.

കുരുക്ഷേത്രയുടെ പ്രാന്തപ്രദേശത്തുള്ള ഒരു കുന്നിന്‍ മുകളില്‍ പണിതിരിക്കുന്ന ഷേയ്‌ക്‌ ചെഹ്ലിയുടെ ശവകുടീരമാണ്‌ മറ്റൊരു പ്രധാന ആകര്‍ഷണം. കുരുക്ഷേത്രയിലെ പുണ്യ നഗരമായ താനേശറിലാണ്‌ ശിവലിംഗ പ്രതിഷ്‌ഠയുള്ള സ്ഥനേശ്വര്‍ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. താനേശ്വറിലെ നാഭികമല്‍ ക്ഷേത്രത്തിലെ ഒരു ശ്രീകോവിലിനുള്ളില്‍ രണ്ട്‌ ദേവന്‍മാരുടെ പ്രതിഷ്‌ഠ ഉണ്ട്‌. ഇതൊരു വലിയ ക്ഷേത്രമല്ലെങ്കില്‍ ബ്രഹ്മദേവന്റെ പ്രതിഷ്‌ഠയുള്ള വളരെ കുറച്ച്‌ ക്ഷേത്രങ്ങളിലൊന്നാണന്നുള്ള പ്രത്യേകത ഉണ്ട്‌. മാര്‍ബിളില്‍ തീര്‍ത്ത ബിര്‍ള മന്ദിറും കുരുക്ഷേത്രയിലുണ്ട്‌. സിഖ്‌ ഗുരുവായ ഹര്‍ഗോബിന്ദ്‌ തന്റെ ആയുധ സേനയ്‌ക്കൊപ്പം സന്ദര്‍ശനം നടത്തിയതിന്റെ ഓര്‍മ്മയ്‌ക്ക്‌ പണികഴിപ്പിച്ചതാണ്‌ ഗുരുദ്വാര ഛെവിന്‍ പത്‌ഷാഹിസ്‌.

മഹാഭാരതത്തിലെ ഏറ്റവും വൈകാരികവും , ശക്തവും നാടകീയവുമായ സംഭവത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്ന സ്ഥലമാണ്‌ ബന്‍ഗംഗ അഥവ ഭീഷ്‌മ കുണ്ഡ. നവീന കാല ഗ്രാമമായ കുരുക്ഷേത്രയിലെ നാരക്താരിയില്‍ ഒരു ക്ഷേത്രമുണ്ട്‌. ശരശയ്യയില്‍ കിടന്നുള്ള ഭീഷ്‌മരുടെ മരണത്തിന്റെ സ്‌മരണയ്‌ക്കായുള്ളതാണിത്‌. വര്‍ഷം മുഴുവന്‍ വിശ്വാസികള്‍ എത്തിച്ചേരുന്ന കുരുക്ഷേത്രയ്‌ക്ക്‌ സമീപമുള്ള പ്രശസ്‌തമായ തീര്‍ത്ഥാടന കേന്ദ്രമാണ്‌ ദിദാര്‍ നഗര്‍. നിരവധി ഉദ്യാനങ്ങളും കുരുക്ഷേത്രയിലുണ്ട്‌.

കുരുക്ഷേത്ര പ്രശസ്തമാക്കുന്നത്

കുരുക്ഷേത്ര കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കുരുക്ഷേത്ര

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം കുരുക്ഷേത്ര

 • റോഡ് മാര്‍ഗം
  ഹരിയാനയിലെ മറ്റ്‌ നഗരങ്ങളായ പെഹോവ, ലാഡ്വ, ശഹബാദ്‌, അംബാല, തനേശ്വര്‍ , കെയ്‌താല്‍ തുടങ്ങിയ നഗരങ്ങളുമയി കുരുക്ഷേത്ര മികച്ചരീതിയില്‍ റോഡ്‌ മാര്‍ഗം ബന്ധപ്പെട്ട്‌ കിടക്കുന്നു. ദേശീയ പാത 1 ഉം സംസ്ഥാന ഹൈവെ 5 ഉം കുരുക്ഷേത്രയിലൂടെയാണ്‌ കടന്നു പോകുന്നത്‌.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  രാജ്യത്തെ പ്രധാന നഗരങ്ങളുമായി റയില്‍ മാര്‍ഗ്ഗം ബന്ധിപ്പിക്കുന്നത്‌ കുരുക്ഷേത്ര ജംങ്‌ഷന്‍ എന്നറിയപ്പെടുന്ന കുരുക്ഷേത്ര റയില്‍വെസ്റ്റേഷനാണ്‌.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  85 കിലോമീറ്റര്‍ അകലെയുള്ള ഛണ്ഡിഗഢ്‌ ആണ്‌ സമീപത്തുള്ള വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്നും നഗരത്തിലെത്താന്‍ ടാക്‌സികളും പൊതു, സ്വകാര്യ ബസുകളും ലഭ്യമാകും.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
27 Jan,Fri
Return On
28 Jan,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
27 Jan,Fri
Check Out
28 Jan,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
27 Jan,Fri
Return On
28 Jan,Sat