മാള്‍ റോഡിനും റിഡ്ജ് റോഡിനും ഇടയില്‍ സ്ഥിതിചെയ്യുന്ന സ്‌കാന്‍ഡല്‍ പോയിന്റ് ഷിംലയിലെ പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്നാണ്. സ്‌കോട്‌ലണ്ട് ചര്‍ച്ചും പഴയ ആല്‍ഫ റെസ്റ്റോറന്റുമാണ് സ്‌കാന്‍ഡല്‍ പോയിന്റില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാഴ്ചകള്‍. പാട്യാല രാജാവ് ഇവിടത്തെ വൈസ്രോയിയിുടെ മകളെ കണ്ട് ഇഷ്ടപ്പെട്ട് തട്ടിക്കൊണ്ടപോകാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് ഈ സ്ഥലത്തിന് രസകരമായ സ്‌കാന്‍ഡല്‍ പോയിന്റ് എന്ന പേരുലഭിച്ചതെന്ന് ഒരു കഥയുണ്ട്. മാളിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് സ്‌കാന്‍ഡല്‍ പോയിന്റ്.



Click it and Unblock the Notifications