ജഗാധ്രി - ക്ഷേത്ര നഗരം

ഹോം » സ്ഥലങ്ങൾ » ജഗാധ്രി » ഓവര്‍വ്യൂ

ഹരിയാനയിലെ യമുനാനഗര്‍ ജില്ലയുടെ ഇരട്ടനഗരങ്ങളുടെ ഭാഗമായ ജഗാധ്രി ഒരു പട്ടണവും ഒപ്പം മുന്‍സിപ്പല്‍ കൗണ്‍സിലുമാണ്‌. ഇരട്ട നഗരത്തന്റെ ഏറ്റവും പഴയഭാഗമാണിത്‌. ഉയര്‍ന്ന നിലവാരമുള്ള അലൂമിനിയം, സ്റ്റെയിന്‍ലെസ്സ്‌ സ്റ്റീല്‍ പോലുള്ള ലോഹസാധാനങ്ങളുടെ ഉത്‌പാദനത്താലും ഈ നഗരം പ്രശസ്‌തമാണ്‌. വിവിധ ബിസിനസ്സുകളും തടിവ്യാപരവും ജഗാധ്രിയില്‍ ഉണ്ട്‌.

ജഗാധ്രി ഒരു മത കേന്ദ്രം കൂടിയാണ്‌. ലത്മാര്‍ മന്ദിര്‍, ഖേര മന്ദിര്‍, ഗൗരി ശങ്കര്‍ മന്ദിര്‍, മന്‍സ ദേവി, ഗുഗ മദി മന്ദിര്‍ എന്നിങ്ങനെ നിരവധി പുരാതന ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്‌.

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങള്‍ ജഗാധ്രിയിലുണ്ട്‌. കലേശര്‍ വന്യജീവി സങ്കേതം, ബിലാസ്‌പൂര്‍, പഞ്ചമുഖി ശ്രീ ഹനുമാന്‍ മന്ദിര്‍, കപാല്‍ മോച്ചന്‍, ചച്രൗലി, തേജ്വാല, ആദി ബദ്രി ചനേതി എന്നിവയാണ്‌ അതില്‍ ചിലത്‌. കാലവസ്ഥ

ഉഷ്‌ണമേഖല കാലാവസ്ഥയാണ്‌ ജഗാധ്രിയില്‍ അനുഭവപ്പെടുക. വേനല്‍ക്കാലം ചൂടേറിയതും ശീതകാലം തണുപ്പുള്ളതുമായിരിക്കും. വേനല്‍, മഴ, ശൈത്യം എന്നിവയാണ്‌ ഇവിടെ അനുഭവപ്പെടുന്ന മൂന്ന്‌ കാലങ്ങള്‍.

എങ്ങനെ എത്തിച്ചേരാം

റോഡ്‌, റെയില്‍, വായുമാര്‍ഗം മികച്ച രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്ന സ്ഥലമാണ്‌ ജഗാധ്രി. അതിനാല്‍ വളരെ എളുപ്പം ഇവിടെ എത്തിച്ചേരാന്‍ കഴിയും.

Please Wait while comments are loading...