Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശിവ്ഗിരി » കാലാവസ്ഥ

ശിവ്ഗിരി കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ശിവ്ഗിരിയില്‍ കടുത്ത ചൂട് അനുഭവപ്പെടാറില്ല. പകല്‍സമയങ്ങളിലെ കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. മിനിമം താപനിലയാകട്ടെ 22 ഡിഗ്രി സെല്‍ഷ്യസും. വേനല്‍ക്കാലം ശിവ്ഗിരി സന്ദര്‍ശനത്തിന് അനുയോജ്യമാണ്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം ഈ സമയത്ത് ശിവ്ഗിരിയില്‍ കനത്ത മഴയുണ്ടാകാറുണ്ട്. മലകയറ്റവും കാടുചുറ്റലുമാണ് ഇവിടെ പ്രധാന വിനോദങ്ങള്‍ അതിനാല്‍ത്തന്നെ മഴക്കാലയാത്രകള്‍ അത്ര സുരക്ഷിതമല്ല.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശീതകാലമാണ് ശിവ്ഗിരി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം, നല്ല തെളിഞ്ഞ കാലാവസ്ഥയും ചൂടില്ലാത്ത അന്തരീക്ഷവുമാണ് ഇക്കാലത്ത് ഉണ്ടാവുക. ട്രക്കിങ് പോലുള്ള വിനോദങ്ങള്‍ക്കും ഏറെ അനുയോജ്യമാണ് ഈ സമയത്തെ കാലാവസ്ഥ.