Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹോഗി » കാലാവസ്ഥ

ഹോഗി കാലാവസ്ഥ

ഹിമാചലിലെ മറ്റുപ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി വേനലില്‍ ഇളംതണുപ്പും ഹൃദ്യമായ തണുപ്പുകാലവുമാണ് ഷോഗിയില്‍ അനുഭവപ്പെടാറ്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഇവിടെ വേനല്‍ക്കാലം. 14 ഡിഗ്രി മുതല്‍ 27 ഡിഗ്രി വരെയായിരിക്കും ഈ സമയം താപനില.

മഴക്കാലം

ജൂലൈയില്‍ തുടങ്ങുന്ന മഴക്കാലം ആഗസ്റ്റോടെ അവസാനിക്കും. പരിമിതമായ തോതില്‍ മാത്രമേ മഴ ലഭിക്കാറുള്ളൂവെങ്കിലും പുതുമഴയില്‍ മുളക്കുന്ന പച്ചപ്പ് കാണാന്‍ ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ തണുപ്പെത്തുക. ഇതില്‍ ജനുവരിയിലെ തണുപ്പിന് രൂക്ഷത സാധാരണ കൂടുതലായിരിക്കും. നാല് ഡിഗ്രി മുതല്‍ 10 ഡിഗ്രി വരെയായിരിക്കും ഈ സമയം താപനില. ചെറിയ തോതില്‍ മഞ്ഞുവീഴ്ചയും ഇവിടെ അനുഭവപ്പെടാറുണ്ട്. തണുപ്പ് കഠിനമാകുന്ന ജനുവരിയില്‍ ഷോഗി സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലത്. മറ്റു മാസങ്ങളിലെല്ലാം സുഖമുള്ള കാലാവസ്ഥയാണ് ഇവിടെ ഉണ്ടാകാറ്.