Search
 • Follow NativePlanet
Share

മനോഹരം, ഹോഗി ഹില്‍സ്റ്റേഷന്‍

7

ഷിംലയില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ ഓക് മരങ്ങള്‍ അതിരിടുന്ന മനോഹര ഹില്‍സ്റ്റേഷനാണ് ഷോഗി. സമുദ്രനിരപ്പില്‍ നിന്ന് 5700 അടിയാണ് ഇവിടെ ഉയരം. ഓക്മരങ്ങള്‍ക്കൊപ്പം റോഡോഡെന്‍ട്രോണ്‍ ഇനത്തില്‍ പെടുന്ന പൂക്കളും ധാരാളമായി കാണുന്ന ഇവിടെ പ്രകൃതി ദൃശ്യഭംഗി അനുഗ്രഹിച്ച് നല്‍കിയിരിക്കുകയാണ്. വിനോദസഞ്ചാരത്തിനൊപ്പം കൃഷിയാണ് ഇവിടത്തുകാരുടെ പ്രധാന വരുമാന മാര്‍ഗം. പഴച്ചാറ്, ജെല്ലി,സിറപ്പ്,അച്ചാര്‍ തുടങ്ങിയവ ഇവിടെ വീടുകളില്‍ ധാരാളമായി നിര്‍മിക്കുന്നുണ്ട്.

19ാം നൂറ്റാണ്ടില്‍ ഇംഗ്ളീഷുകാരും ഗൂര്‍ഖകളുമായി നടന്ന യുദ്ധവുമായി ഇഴപിരിഞ്ഞ് കിടക്കുന്നതാണ് ഷോഗിയുടെ ചരിത്രം. മലാവോണ്‍ യുദ്ധത്തില്‍  പരാജയത്തിന്‍െറ വക്കിലത്തെിയ ഗൂര്‍ഖകള്‍ തങ്ങളുടെ കീഴിലായിരുന്ന ഷോഗി അടക്കം പ്രദേശങ്ങള്‍ വിട്ടുകൊടുക്കാമെന്ന ധാരണയില്‍ 1815 മെയ് 15ന് സമാധാന കരാര്‍ ഒപ്പിട്ടു.  സഞ്ജൗളി ഉടമ്പടി എന്നറിയപ്പെടുന്ന ഈ ധാരണപ്രകാരം ഷോഗിയടക്കം സ്ഥലങ്ങള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ലഭിച്ചു.

പിന്നീട് ഈസ്റ്റ്  കമ്പനിയോട് നാളുകളായി സൗഹൃദം പുലര്‍ത്തിയതിന്‍െറ സമ്മാനമെന്നവണ്ണം ഷിംലയടക്കം പ്രദേശങ്ങള്‍ ബ്രിട്ടീഷുകാര്‍ പാട്യാല മഹാരാജാവിന് സമ്മാനമായി നല്‍കി. പുരാതനമായ നിരവധി ക്ഷേത്രങ്ങളാണ് ഷോഗിയിലുള്ളത്. ഈയിടെ പുനരുദ്ധരിച്ച ഹനുമാന്‍ ക്ഷേത്രം, കാളി ക്ഷേത്രം, താരാദേവി ക്ഷേത്രം എന്നിവയാണ് പ്രധാന ആരാധനാ കേന്ദ്രങ്ങള്‍. ഷോഗിക്ക് സമീപത്തെ ജക്കൂഹില്ലിലും കുറച്ച് പുരാതന ക്ഷേത്രങ്ങള്‍ ഉണ്ട്.

വായു,റോഡ്,റെയില്‍ മാര്‍ഗങ്ങള്‍ വഴി മനോഹര കാഴ്ചകള്‍ ഉള്ള ഈ സുന്ദരഭൂമിയിലത്തൊം. 21 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജുംബര്‍ഹട്ടിയാണ് ഏറ്റവും അടുത്ത വിമാനത്താവളം. അന്താരാഷ്ട്ര യാത്രികര്‍ക്ക് ന്യൂദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയ ശേഷം ഇങ്ങോട് വരുന്നതാണ് സൗകര്യം. പ്രമുഖ നഗരങ്ങളിലേക്കുള്ള തീവണ്ടികള്‍ വന്നുപോകുന്ന കല്‍ക്കയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. ഹിമാചലിലെ മറ്റു നഗരങ്ങളില്‍ നിന്നും ദല്‍ഹിയില്‍ നിന്നുമെല്ലാം ഇങ്ങോട് ബസ് സര്‍വീസുകളും ഉണ്ട്.  വര്‍ഷം മുഴുവന്‍ തരക്കേടില്ലാത്ത കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണ് ഇവിടം.

ഹോഗി പ്രശസ്തമാക്കുന്നത്

ഹോഗി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹോഗി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഹോഗി

 • റോഡ് മാര്‍ഗം
  ഷിംലയടക്കം സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് ഷോഗിയിലേക്ക് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഷിംലയില്‍ നിന്നും ദല്‍ഹിയില്‍ നിന്നും സ്വകാര്യ ഡീലക്സ് ബസുകളും മറ്റും ധാരാളമായി ഇങ്ങോട് ഓടുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  കല്‍ക്കയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്ന് ഷിംലയിലേക്കുള്ള മീറ്റര്‍ഗേജ് പാതയില്‍ സര്‍വീസ് നടത്തുന്ന ടോയ് ട്രെയിന്‍ ആസ്വാദിക്കാന്‍ മാത്രം വിദേശികള്‍ എത്താറുണ്ട്. 7 കിലോമീറ്റററാണ് കല്‍ക്കയിലേക്കുള്ള ദൂരം. ഇവിടെ നിന്ന് പ്രമുഖ നഗരങ്ങളിലേക്ക് തീവണ്ടികള്‍ ലഭിക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  21 കിലോമീറ്റര്‍ അകലെ ജുബ്ബര്‍ഹട്ടിയില്‍ സ്ഥിതി ചെയ്യുന്ന ഷിംല വിമാനത്താവളത്തില്‍ നിന്ന് ദല്‍ഹിയിലേക്കും കുളുവിലേക്കും പ്രാദേശിക വിമാനസര്‍വീസുകള്‍ ഉണ്ട്. എയര്‍പോര്‍ട്ടിന് പുറത്ത് നിരവധി ടാക്സികളും ഉണ്ട്. 340 കിലോമീറ്റററാണ് ന്യൂദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദൂരം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
22 Sep,Wed
Return On
23 Sep,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Sep,Wed
Check Out
23 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Sep,Wed
Return On
23 Sep,Thu