സില്‍വാസ്സയില്‍ നിന്നും 40 കിലോമീറ്ററും ഖാന്‍വേലില്‍ നിന്നും 20 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ദുധ്‌നി ദമാന്‍ഗംഗ നദിയില്‍ നിന്നും രൂപപെട്ടിട്ടുള്ള നദീതടമാണ്. മനോഹരമായ വാട്ടര്‍ സ്‌പോര്‍ട്‌സ് സമുച്ചയം പശ്ചിമ ഘട്ട മലനിരകളാല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ്.
വാട്ടര്‍ സ്‌പോര്‍ട്‌സിനും വിനോദത്തിനുമുള്ള നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. ബോട്ട്‌്, കയാക്, സ്‌കൂട്ടറുകള്‍, കനോയി, ജെറ്റ് സ്‌കീ, സ്‌പീഡ് ബോട്ട് , കാശ്‌മീരിലെ ദാല്‍ തടാകത്തിലെ പോലെയുള്ള ശിഖര വഞ്ചികള്‍ എന്നിവ ഇവിടെയുണ്ട്. സന്ദര്‍ശകര്‍ക്ക് രാത്രിയില്‍ തങ്ങാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. സ്വാദിഷ്‌ഠമാര്‍ന്ന ഭക്ഷണം ലഭ്യമാക്കുന്ന നിരവധി ഭക്ഷണശാലകളും ഇവിടെയുണ്ട്. ഗോത്രക്കാരുടെ ജീവിത ശൈലി അവരുടെ ആവാസ സ്ഥലത്ത് ചെന്ന് മനസ്സിലാക്കാനുള്ള അവസരമാണ് ഇവിടെയുള്ളത്.
ഇടതൂര്‍ന്ന വനത്തില്‍ ട്രക്കിങിന് പോകാനും കഴിയും. ട്രക്കിങിന് പോകുന്നവര്‍ക്ക് നദിക്കരയില്‍ കൂടാരം കെട്ടി വിശ്രമിക്കാനുള്ള അനുവാദമുണ്ട്. വിശാലമായ പാതയിലൂടെയുള്ള ദുധോനിയിലേക്കുള്ള യാത്ര തന്നെ വളരെ ആനന്ദകരമാണ്.



Click it and Unblock the Notifications