സില്‍വാസ്സയ്ക്ക് തെക്ക് 20 കിലോമീറ്റര്‍ അകലെയാണ് മനോഹര നഗരമായ ഖാന്‍വേല്‍ സ്ഥിതി ചെയ്യുന്നത്. ഈ നഗരത്തിലേക്കുള്ള യാത്ര തന്നെ വളരെ മനോഹരമാണ്. ഖാന്വേലിലേക്കുള്ള റോഡ് മരനിരകളും ഗോത്ര ഗ്രാമങ്ങളും ഹരിത മലനിരകളും ഇടതൂര്‍ന്ന വനങ്ങളും കടന്നാണ് പോകുന്നത്.
പച്ച് പുല്‍ത്തകിടികളും മനോഹര ഉദ്യാനങ്ങളും പരമ്പരാഗത കുടിലുകളും വനത്തിലൂടെ പതഞ്ഞൊഴുകുന്ന സര്കോത് നദിയും ഖാന്വേലിന്റെ പ്രകൃതിയെ മനോഹരമാക്കുന്നു. ശാന്തിയും സമാനവും നല്കുന്ന സ്ഥലമാണിത്.
പക്ഷി,മൃഗ സ്നേഹികള്‍ക്ക് ആസ്വദിക്കാവുന്ന സ്ഥലമാണിത്. വിവിധ ഇനം പക്ഷിമൃഗാദികളെ ഇവിടെ കാണാന്‍ കഴിയും. മഞ്ഞ് മൂടിയ ഖാന്വേലിയിലെ പ്രഭാതങ്ങള്‍ അതിമനോഹരമാണ്. ഖാന്വേലിയിലെ വാന്വിഹാര് വിനോദ സഞ്ചാര സമുച്ചയത്തില്‍ മാനുകളുടെ ഒരു ഉദ്യാനമുണ്ട്. നിരവധി ഹോട്ടലുകളും പരമ്പരാഗത കുടിലുകളും മറ്റുമുണ്ട്.