Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സില്‍വാസ്സ » ആകര്‍ഷണങ്ങള് » ട്രൈബല്‍ കള്‍ച്ചറല്‍ മ്യൂസിയം

ട്രൈബല്‍ കള്‍ച്ചറല്‍ മ്യൂസിയം, സില്‍വാസ്സ

22

ഈ പ്രദേശത്തെ ഗോത്ര സമൂഹങ്ങളുടെ ജീവിതം, ആചാരങ്ങള്‍, സംസ്‌കാരം എന്നിവ സംരക്ഷിക്കുന്നതിനും പ്രകടമാക്കുന്നതിനും വേണ്ടിയുള്ളതാണ്‌ ട്രൈബല്‍ കള്‍ച്ചറല്‍ മ്യൂസിയം. നഗരഹൃദയത്തിലായാണ്‌ മ്യൂസിയം സ്ഥിതി ചെയ്യുന്നത്‌. ഈ പ്രദേശത്തെ സവിശേഷമായ തോരണങ്ങള്‍ കൊണ്ട്‌ മ്യൂസിയത്തിന്റെ പ്രവേശന കവാടം അലങ്കരിച്ചിട്ടുണ്ട്‌.

മുറമേന്തി നില്‍ക്കുന്ന പരമ്പരാഗത വസ്‌ത്രം ധരിച്ച ഗോത്രക്കാരുടെ മാതൃക മുറ്റത്ത്‌ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. യഥാര്‍ത്ഥ മനുഷ്യനാണന്നു തോന്നും വിധിമാണ്‌ ഇത്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ജീവനുണ്ടോ എന്ന സംശയത്താല്‍ ആദ്യമൊന്നും തൊട്ട്‌ നോക്കാന്‍ നമ്മള്‍ സംശയിക്കും. മ്യൂസിയത്തിലെ പ്രദര്‍ശന മുറയില്‍ പ്രവേശിക്കുന്നതിന്‌ മുമ്പ്‌ സന്ദര്‍ശകര്‍ ചെരുപ്പുകള്‍ അഴിച്ചു വയ്‌ക്കണം. വിവിധ ഗോത്രങ്ങളിലെ സ്‌ത്രീകളും പുരുഷന്‍മാരും ഉപയോഗിക്കുന്ന ആഭരണങ്ങള്‍, അവരുടെ നിത്യോപയോഗ സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍, അടുക്കള സാധനങ്ങള്‍, ചൂണ്ട, കാര്‍ഷികോപകരണങ്ങള്‍, വേട്ടയ്‌ക്കുപയോഗിക്കുന്ന സാധനങ്ങള്‍, സംഗീതോപകരണങ്ങള്‍ എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

കഠാരി, കുന്തം, അമ്പ്‌, വില്ല്‌, പഴയരീതിയിലുള്ള കൈതോക്ക്‌, ചുരിക, ഫലകം, പടച്ചട്ട ഇതിന്‌ പുറമെ വിവാഹ വസ്‌ത്രങ്ങള്‍, സാമൂഹ്യ സാംസ്‌കാരിക പരിപാടികളുടെ ഫോട്ടോഗ്രാഫുകള്‍, നിരവധി പുരാവസ്‌തുക്കള്‍ എന്നിവയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ദുബ്ല ഗോത്രക്കാര്‍ അവതരിപ്പിക്കുന്ന ഘെരിയ നൃത്തത്തിന്റെയും ബൊഹാദ്ദ മുഖംമൂടികളണിഞ്ഞുള്ള കോക്‌നാസ്‌ നര്‍ത്തകരുടേയും ധോല്‍ നര്‍ത്തകരുടെയും ടുര്‍ നര്‍ത്തകര്‍ രൂപം നല്‍കിയ മനോഹരമായ പിരമിഡിന്റെയും ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue