സില്‍വാസ്സയില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന വസോണ ലയണ്‍ സഫാരി ഈ പ്രദേശത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. മൊത്തം 92 ഹെക്‌ടര്‍ വ്യാപിച്ച് കിടക്കുന്ന വന്യജീവി സങ്കേതത്തിന്റെ 25 ഹെക്‌ടര്‍ സ്ഥലത്ത് ലയണ്‍ സഫാരിയാണ്. ദാദ്ര& നാഗര്‍ ഹവേലി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ലയണ്‍ സഫാരി മതിലുകൊണ്ട് വേര്‍തിരിച്ചിട്ടുണ്ട്.
പന്തേര ലിയോ അഥവ ഏഷ്യന്‍ സിംഹത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ് ലയണ്‍ സഫാരി പാര്‍ക്. അതിക്രമിച്ച് കടക്കാതിരിക്കാന്‍ ഏഴ് മീറ്ററോളം വരുന്ന ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.സഫാരി വാഹനങ്ങള്‍ക്ക് വേണ്ടി മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ റോഡ് പണിതിട്ടുണ്ട്. ഗീര്‍ വനത്തില്‍ നിന്നും കൊണ്ടു വന്ന സിംഹങ്ങളാണ് പാര്‍ക്കിലുള്ളത്. സിംഹങ്ങള്‍ക്കിവിടെ വനത്തിലെ പോലെ സ്വതന്ത്രമായി വിഹരിക്കാം. പ്രത്യേകം സജ്ജമാക്കിയിട്ടുള്ള വാഹനങ്ങളില്‍ പോയി സന്ദര്‍ശകര്‍ക്ക് ഇവയെ കാണാം.



Click it and Unblock the Notifications