സിന്ധുദുര്‍ഗിലെ മനോഹരമായ ബീച്ചുകളില്‍ ഒന്നാണ് തര്‍ക്കലി ബീച്ച്. ചെറിയൊരു ഗ്രാമമാണ് തര്‍ക്കലി, വളരെ റൊമാന്റിക് ആയ തീരമെന്ന വിശേഷണമാണ് ഇതിന് ഏറ്റവും ചേരുക. ഹണിമൂണ്‍ യാത്രക്കാരുടെ സ്വര്‍ഗ്ഗമാണിവിടം. തെളിഞ്ഞ നീലനിറമാണ് ഇവിടുത്തെ കടലിന്, ഒപ്പം തീരത്തെ പഞ്ചാരമണല്‍കൂടിയാകുന്നതോടെ ഒരു മനോഹരമായ ചിത്രം കാണുന്ന പ്രതീതിയാണ്. കൂറേ അകലെവരെ കടലിന്റെ അടിത്തട്ട് കാണാന്‍ കഴിയുന്ന അത്രയും തെളിനീലിമയാണ് ഇവിടുത്തെ കടല്‍വെള്ളത്തിന്. കടലാമകളുടെ പ്രധാനപ്രജനനകേന്ദ്രങ്ങളില്‍ ഒന്നാണിത്. മുട്ടയിടാനായി കരയിലേയ്ക്കുവരുന്ന ആമകളെ തീരത്ത് കാണാം.



Click it and Unblock the Notifications