മറാത്തിയില്‍ കടല്ക്കോട്ടയെന്നാണ് സിന്ധുദുര്‍ഗ് എന്ന വാക്കിനര്‍ത്ഥം. 1664-1667 കാലഘട്ടത്തിലാണ് ശിവജി മഹാരാജ് ഈ കോട്ടയുടെ പണികള്‍ പൂര്‍ത്തിയാക്കിയത്. മൂന്നുവര്‍ഷം നീണ്ടുനിന്ന ജോലിയായിരുന്നു ഇത്. ഗോവയില്‍ നിന്നുള്ള 100 പോര്‍ച്ചുഗീസുകാരായ ആര്‍ക്കിട്ടെക്ടുകളും മൂവായിരത്തോളം മറ്റു ജോലിക്കാരും ചേര്‍ന്നാണ് കോട്ട പണിതത്.
കുര്ടെ ഐലന്റിലാണ് ഈ കോട്ട സ്ഥിതിതെയ്യുന്നത്. ഹിറോജി ഇന്ദുല്ക്കല് എന്നൊരു ആര്‍കിടെക്ടാണ് ആരെയും അതിശയിപ്പിക്കുന്ന രീതിയിലുള്ള ഈ കോട്ടയുടെ ആശയത്തിന്റെ ഉപജ്ഞാതാവ്. അമ്പതോളം ഏക്കറിലാണ് കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. ചുവരുകള്‍ക്ക് 9.2 മീറ്റര്‍ ഉയരമുണ്ട്. 42 ദൂര്ഗ്ഗങ്ങളോടെയാണ് കോട്ട പണിതിരിക്കുന്നത്, ഇതിനെല്ലാം വന്‍തോതില്‍ ഇരുമ്പാണ് ഉപയോഗിച്ചത്. കോട്ടയ്ക്കുള്ളില്‍ ഹനുമാന്‍ക്ഷേത്രം, ജരിമരി, ഭവാനിദേവി ക്ഷേത്രം എന്നിവയുമുണ്ട്.