Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിന്ധുദുര്‍ഗ് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം സിന്ധുദുര്‍ഗ് റെയില്‍ മാര്‍ഗം

രാജ്യത്തിന്റെ ഏതാണ്ട് എല്ലാഭാഗത്തുനിന്നും റെയില്‍മാര്‍ഗ്ഗം ഇവിടെയെത്തുക എളുപ്പമാണ്. സിന്ധുദുര്‍ഗ്ഗില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ ഉണ്ട്, പക്ഷേ എല്ലാ ദീര്‍ഘദൂര തീവണ്ടികള്‍ക്കും ഇവിടെ സ്റ്റോപ്പില്ല. സാവന്ത് വാഡി, കുടല്‍ സ്റ്റേഷനുകളാണ് തൊട്ടടുത്തുള്ള പ്രധാനറെയില്‍വേ സ്റ്റേഷനുകള്‍. ഇവിടങ്ങളിലേയ്ക്ക് യഥാക്രമം 35 കിമി, 25 കിമി ദൂരമേയുള്ളു. കൊങ്കണ്‍ റെയില്‍വേ ലൈനിലാണ് സിന്ധുദുര്‍ഗ് സ്റ്റേഷന്‍ വരുന്നത്. സ്റ്റേഷനില്‍ നിന്നും നഗരത്തിലേയ്‌ക്കെത്താന്‍ ടാക്‌സികളും ബസുകളുമുണ്ട്. ഗോവയില്‍ നിന്നും മുംബൈയില്‍ നിന്നും മണ്ഡോവി എക്‌സ്പ്രസ്, കൊങ്കണ്‍ കന്യ എക്‌സ്പസ് എന്നിവയില്‍ യാത്രചെയ്താല്‍ സിന്ധുദുര്‍ഗില്‍ എത്താം. മുംബൈയില്‍ നിന്നും റെയില്‍മാര്‍ഗ്ഗം സിന്ധുദുര്‍ഗിലെത്താന്‍ 9മണിക്കൂറെടുക്കും. ഗോവയില്‍ നിന്നാണെങ്കില്‍ 2 മണിക്കൂര്‍ മാത്രമേ യാത്രചെയ്യേണ്ടതുള്ളു.

റെയില്‍വേ സ്റ്റേഷന് സിന്ധുദുര്‍ഗ്

Trains from Delhi to Sindhudurg

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Nzm Tvc Sf Exp
(22634)
11:35 pm
H Nizamuddin (NZM)
7:40 am
Sindhudurg (SNDD)
FRI

Trains from Mumbai to Sindhudurg

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Ltt Kcvl Expres
(22113)
4:55 pm
Lokmanyatilak T (LTT)
2:06 am
Sindhudurg (SNDD)
TUE, SAT
Konkan Kanya Ex
(10111)
11:05 pm
Mumbai CST (CSTM)
9:05 am
Sindhudurg (SNDD)
All days