വിരുദുനഗര്‍ - ശിവകാശി പാതയിലാണ് തിരുത്തങ്കല്‍ സ്ഥിതി ചെയ്യുന്നത്. വിഷ്ണുഭഗവാന്റെ 108 വിശുദ്ധ ഭവനങ്ങളില്‍ ഒന്നായാണ് ഇവിടം കണക്കാക്കപ്പെടുന്നത്. 4000 ബി.സി വരെ തിരുത്തുങ്കലിന്റെ ചരിത്രം പിന്നോട്ട് നീളുന്നു. സംഘകാലഘട്ടത്തിലെ കവികളായ മുടക്കോരനാര്, പോര്കൊല്ലന് വെന്നഹനാര്, ആതിരേയന് ശെങ്കണ്ണനാര് എന്നിവര്‍ ഈ നഗരത്തിലാണ് ജീവിച്ചിരുന്നത്. പുരാതനകാലത്ത്
ഈ നഗരം തങ്കല് എന്നാണ് അറിയപ്പെട്ടിരുന്നത്. ശിലപ്പതികാരം എന്ന കൃതിയില്‍ ഈ സ്ഥലം പരാമര്‍ശിക്കപ്പെടുന്നുണ്ട്. പാണ്ഡ്യ ഭരണകാലത്തെ നിന്രാണരായനപെരുമാള് കോവില്‍ എന്ന വിഷ്ണുക്ഷേത്രം തിരുത്തങ്കലിലെ ഒരു ചെറുകുന്നിന് മുകളിലായിരുന്നു. പത്താം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം പരിഷ്കരിക്കുകയും, നായ്ക്ക ഭരണകാലത്ത് പൂര്‍ണ്ണമായും പുതുക്കി പണിയുകയും ചെയ്തു. ഈ ക്ഷേത്രത്തെക്കുറിച്ച് ബുധാള്വാര്, തിരുമങ്കൈ ആള്‍വാര്‍ എന്നിവര്‍ പ്രാര്‍ത്ഥനാ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പത്താം നൂറ്റാണ്ടില്‍ പുതുക്കിപണിതപ്പോള്‍ ഇവിടെ ഒരു വെങ്കല പ്രതിമയും സ്ഥാപിച്ചു.