Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തിരുനെല്‍വേലി

നെല്ലൈയപ്പര്‍  വാഴുന്ന തിരുനെല്‍വേലി

22

തിരുനെല്‍വേലി എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നതെങ്കിലും ഇവിടുത്തുകാര്‍ക്ക് ഇത് നെല്ലൈയാണ്. തിന്നെവേലി,നെല്ലൈ,തിരുനെല്‍ വേലി എന്നിങ്ങനെ പ്രധാനമായും മൂന്നു പേരുകളുണ്ട് തിരുനെല്‍ വേലിക്ക്. ബ്രിട്ടീഷ്‌ ഭരണകാലത്ത് ഈ പ്രദേശം തിന്നെവേലി എന്നാണ് അറിയപ്പെട്ടിരുന്നത്. തിരുനെല്‍ വേലിയുടെ ഒരു ആംഗലേയ രൂപമാറ്റമെന്നു വേണമെങ്കില്‍  പറയാം. എന്നാല്‍  സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇത് വീണ്ടും തിരുനെല്‍വേലി എന്നായി മാറി. പക്ഷെ ഇവിടുത്തുകാര്‍ക്ക് ഇതിപ്പോഴും നെല്ലൈ തന്നെയാണ്. തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ തമിഴ്നാട്ടിലാണ് ക്ഷേത്ര നഗരിയായ തിരുനെല്‍വേലി സ്ഥിതി ചെയ്യുന്നത്.

ഡെക്കാന്‍  പീഠഭൂമിയുടെ തെക്കേ മുനമ്പ് എന്നൊരു ഭൂമിശാസ്ത്രപരമായ പ്രത്യേകത കൂടി ഈ പ്രദേശത്തിനുണ്ട്. തിരുനെല്‍വേലി ജില്ലയുടെ തലസ്ഥാനം കൂടിയാണിത്. തമിഴ്നാട് തലസ്ഥാനമായ ചെന്നൈയില്‍  നിന്ന് ഏതാണ്ട് 613 കിലോമീറ്ററും കേരള തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 152 കിലോമീറ്ററും ദൂരമുണ്ട് തിരുനെല്‍ വേലിയിലേക്ക്.

ക്ഷേത്രങ്ങളുടെയും കാറ്റാടികളുടെയും നഗരം

തമിഴ്നാട് സംസ്ഥാനത്തെ ഏറ്റവും വലിയ ശിവ ക്ഷേത്രമായ നെല്ലൈയപ്പര്‍ ക്ഷേത്രമുള്‍പ്പെടെ നൂറ്റാണ്ടുകള്‍  പഴക്കമുള്ള ക്ഷേത്രങ്ങളുടെ പെരുമ ഈ നാടിനു അവകാശപ്പെടാനാകും. അത്രയധികം ക്ഷേത്രങ്ങള്‍  ഇവിടെ നില കൊള്ളുന്നു.

വിന്‍ഡ് മില്ലുകള്‍  സ്ഥാപിക്കുവാന്‍  ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. അതുമായി ബന്ധപ്പെട്ട കമ്പനികള്‍  ഈ പ്രദേശത്തിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താന്‍  ശ്രമിക്കുന്നുമുണ്ട്. ഏകദേശം 3500 മെഗാവാട്ടോളം പവര്‍  ഇവിടെ നിന്നും ഉത്പാദിപ്പിക്കപ്പെടുന്നു.

കപ്പല്‍  മാത ചര്‍ച്ച്, ശ്രീ ആല്‍ഴിയ മന്നാര്‍  രാജഗോപാല സ്വാമി ക്ഷേത്രം,ശ്രീ വരദരാജ പെരുമാള്‍  ക്ഷേത്രം,മേള തിരുവെങ്കടനാഥപുരം ക്ഷേത്രം,കീഴ തിരുവെങ്കടനാഥപുരം ,കീഴ തിരുപ്പതി എന്നിവയാണ് തിരുനെല്‍ വേലിയിലെ മറ്റു പ്രധാന സ്ഥലങ്ങള്‍ .

എങ്ങനെ എത്തിച്ചേരും തിരുനെല്‍വേലി

തൂത്തുക്കുടി പോര്‍ ട്ട്‌,കന്യാകുമാരി,മധുര തുടങ്ങി തമിഴ് നാട്ടിലെ പ്രധാന സ്ഥലങ്ങളുമായെല്ലാം  തന്നെ റോഡ്‌ മാര്‍ ഗം തിരുനെല്‍ വേലി ബന്ധപ്പെട്ടു കിടക്കുന്നു.

കാലാവസ്ഥ

തമിഴ്നാട്ടിലെ മറ്റു പ്രദേശങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍  കാലാവസ്ഥയില്‍  വലിയ മാറ്റമൊന്നും ഇവിടെ കാണാനാകില്ല. പൊതുവെ ചൂടുള്ള കാലാവസ്ഥയാണെങ്കിലും മഴക്കാലത്തും ശീതകാലത്തുമൊക്കെ ഭേദപ്പെട്ട രീതിയില്‍  തണുപ്പനുഭവപ്പെടാറുണ്ട്.

തിരുനെല്‍വേലി പ്രശസ്തമാക്കുന്നത്

തിരുനെല്‍വേലി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തിരുനെല്‍വേലി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം തിരുനെല്‍വേലി

  • റോഡ് മാര്‍ഗം
    തമിഴ്നാട്ടിലെ പ്രധാന സ്ഥലങ്ങളില്‍ നിന്നെല്ലാം തന്നെ റോഡു മാര്‍ ഗം ഇവിടെ എത്താം. ചെന്നൈയില്‍ നിന്ന് ഇവിടേയ്ക്ക് 630 കിലോമീറ്റര്‍ ദൂരം വരും. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് 165 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. കുടാതെ കൊച്ചി,ബാംഗ്ലൂര്‍ ,കോയമ്പത്തൂര്‍ തുടങ്ങി മറ്റു നഗരങ്ങളില്‍ നിന്നെല്ലാം തന്നെ വളരെ എളുപ്പം തിരുനെല്‍ വേലിയിലെത്തിച്ചേരാന്‍ സാധിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മറ്റു പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം തന്നെ തിരുനെല്‍ വേലിയിലേക്ക് ധാരാളം ട്രെയിനുകളുണ്ട്. ചെന്നൈ,മധുര,തഞ്ചാവൂര്‍ ,കോയമ്പത്തൂര്‍ തുടങ്ങി തമിഴ് നാട്ടിലെ പ്രധാന സ്ഥലങ്ങളില്‍ നിന്നും ട്രെയിന്‍ സര്‍ വീസുകള്‍ നടത്തിപ്പോരുന്നു. ഇവ കുടാതെ കേരളത്തില്‍ നിന്നും ഇവിടേക്ക് ട്രെയിനുകള്‍ പുറപ്പെടുന്നുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മധുര എയര്‍ പോര്‍ട്ടാണ് അടുത്തുള്ള വിമാനത്താവളം. ഇവിടുന്ന് തിരുനെല്‍ വേലിയിലേക്ക് 154 കിലോമീറ്റര്‍ ദൂരം വരും. ഡൊമസ്റ്റിക്,ഇന്റര്‍ നാഷണല്‍ സര്‍ വീസുകള്‍ ഇവിടെ നിന്നും പുറപ്പെടുന്നുണ്ട്. മധുരയില്‍ വിമാനമിറങ്ങിയ ശേഷം അവിടുന്ന് റോഡു മാര്‍ഗം രണ്ടു രണ്ടര മണിക്കൂര്‍ യാത്ര ചെയ്ത് തിരുനെല്‍ വേലിയിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue