മെയ് മുതല്‍ ഒക്ടോബര്‍ വരെ നവംബര്‍ , ഏപ്രില്‍ മാസങ്ങളുമാണ് സോനാമാര്‍ഗ് സന്ദര്‍ശനത്തിന് അനുയോജ്യം. മെയ് മുതല്‍ ഒക്ടോബര്‍ വരെ കാലാവസ്ഥ വളരെ ശാന്തമായിരിക്കും . മഞ്ഞു പെയുന്ന സോനാമാര്‍ഗിനെ കാണണമെങ്കില്‍ നവംബര്‍ മുത ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ വേണം യാത്ര പുറപ്പെടാന്‍.
വേനല്‍ കാലത്ത് കാലാവസ്ഥ തെളിഞ്ഞതും ശാന്തവും ആയിരിക്കും . വേനലില്‍ താപ നില ഏതാണ്ട് പതിനാലു ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും ഇവടെ .യാത്രക്ക് ഏറ്റവും അനുയോജ്യമായ സമയവും ഇത് തന്നെ .
വര്‍ഷ കാലത്ത് എപ്പോഴും ഇവിടെ മഴ ആയിരിക്കും.തെന്നല്‍ ഉണ്ടാകുന്ന ഭൂപ്രദേശം ആയതു കൊണ്ട് കാല്‍നട യാത്ര ഈ മാസങ്ങളില്‍ വളരെ അപകടം നിറഞ്ഞതാണ് . ഈ മാസങ്ങളില്‍ ഗുഹാപാതകളിലൂടെയും മറ്റുമുള്ള കാല്‍നട യാത്രയുടെ അപകടത്തെ കുറിച്ച് സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ട്
തണുപ്പ് കാലത്ത് ഇവിടെ താപ നില പൂജ്യം ഡിഗ്രിയിലും താഴെ ഇതും . കടുത്ത മഞ്ഞു വീഴ്ചയോടെയാണു ശൈത്യകാലം തുടങ്ങുക . മഞ്ഞുമൂടിയ മലനിരകളും തടാക കാഴ്ചകളും കാണാന്‍ താല്പര്യമുള്ളവര് ഈ സമയത്താണ് എത്തേണ്ടത്.