Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സോനാമാര്‍ഗ്

സോനാമാര്‍ഗ് - തൂവെള്ള മലനിരകള്‍

56

മഞ്ഞുമലകള്‍ അതിരിടുന്ന ജമ്മുകശ്മീരിലെ മനോഹരമായ ഹില്‍സ്റ്റേഷനാണ് സോനാമാര്‍ഗ്. പ്രശസ്തമായ സോജിലാപാസിലേക്കുള്ള വഴിമധ്യേയാണ് സോനാമാര്‍ഗ് നഗരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2740 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സോനാമാര്‍ഗ് എന്ന പേരിന് അര്‍ഥം സ്വര്‍ണ പുല്‍ത്തകിടിയെന്നാണ്. വസന്തകാലത്ത് പ്രദേശത്ത് ഉടനീളം സ്വര്‍ണനിറത്തോട് സമാനമായ പൂക്കളുള്ള ചെടികള്‍ പൂത്തുനില്‍ക്കും. സൂര്യരശ്മി പതിക്കുമ്പോള്‍ സ്വര്‍ണ നിറത്തില്‍ തിളങ്ങുന്ന മഞ്ഞണിഞ്ഞ കൊടുമുടികളും ഇവിടെ കാണാം. സോനാമാര്‍ഗ് എന്ന പേരിന് പിന്നില്‍ ഇതെല്ലാമാണ് കാരണമെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.

സാഹസിക കായിക വിനോദങ്ങളായ ട്രെക്കിംഗിലും ഹൈക്കിംഗിലുമെല്ലാം തല്‍പ്പരരായ നിരവധി സഞ്ചാരികളാണ് ഇവിടെയത്തൊറ്. തടാകങ്ങളും ചുരങ്ങളും പര്‍വത നിരകളുമടക്കം ഹിമാലയന്‍ മലനിരകളുടെ മനോഹര ദൃശ്യങ്ങള്‍ ഇടകലര്‍ന്ന സോണാമാര്‍ഗില്‍ നിന്നാണ് സുപ്രധാന ട്രക്കിംഗ് റൂട്ടുകളെല്ലാം ആരംഭിക്കുന്നത്. അമര്‍നാഥിലേക്കുള്ള തീര്‍ഥാടകര്‍ തമ്പടിക്കുന്നതും ഇവിടെയാണ്. ഗദ്സര്‍, കൃഷ്നസാര്‍, സത്സര്‍,ഗംഗാബാല്‍ എന്നിവയാണ് സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ സോനാമാര്‍ഗിലെ തടാകങ്ങള്‍. സോനാമാര്‍ഗില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഗദ്സര്‍ തടാകത്തിന്‍െറ അഴകിന് മഞ്ഞ് മേലാപ്പണിഞ്ഞ ഗിരിശൃംഖങ്ങളും ആല്‍പ്പൈന്‍ പൂക്കളും മാറ്റുകൂട്ടുന്നു. ഗദ്സറിന് വിളിപ്പാടകലെയുള്ള സത്സാര്‍,ബാല്‍ട്ടന്‍ തടാകങ്ങള്‍ മഞ്ഞുകാലത്ത് തണുത്തുറയുന്ന സമയത്ത് സഞ്ചാരികള്‍ ഒഴുകിയത്തൊറുണ്ട്.

സമുദ്ര നിരപ്പില്‍ നിന്ന് 3801 മീറ്റര്‍ ഉയരത്തിലുള്ള കൃഷ്ണസാര്‍ തടാകം ട്രൗട്ട് ഇനത്തില്‍ പെട്ട മല്‍സ്യങ്ങള്‍ ധാരാളമുള്ള സ്ഥലമാണ്. അതുകൊണ്ട് തന്നെ ഇവിടെയത്തെുന്ന സഞ്ചാരികളുടെ പ്രിയ വിനോദവും ഫിഷിംഗ് ആണ്.  നിചിനായി ചുരം വഴി മാത്രമേ ഇവിടെയത്തൊന്‍ കഴിയൂ.  സോനാമാര്‍ഗില്‍ നിന്ന് മലകയറിയാല്‍ മാത്രം എത്താന്‍ കഴിയുന്നതാണ് സത്സാര്‍ തടാകം.  സമുദ്രനിരപ്പില്‍ നിന്ന് 3600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാക കരയിലും ഉയരമുള്ള വൃക്ഷങ്ങളും ആല്‍പൈന്‍ പുഷ്പങ്ങളും ധാരാളമുണ്ട്.  

തടാകങ്ങള്‍ക്കൊപ്പം ഗ്ളേസിയറുകള്‍ അഥവാ ഹിമപരപ്പുകളും കാണാന്‍ നിരവധി പേര്‍ എത്താറുണ്ട്. പ്രശസ്തമായ സോനാമാര്‍ഗ് ഗ്ളേസിയറിലേക്കുള്ള വഴിമധ്യേ സ്ഥിതി ചെയ്യുന്ന ഇവിടെ സഞ്ചാരികള്‍ തമ്പടിക്കാറുമുണ്ട്.  ഫിര്‍ബിച്ച്, പൈന്‍മരങ്ങള്‍ അടങ്ങിയ ഇടതൂര്‍ന്ന വനപ്രദേശം ക്യാമ്പിംഗ് പ്രിയര്‍ക്ക് ഇഷ്ട പശ്ചാത്തലമൊരുക്കുന്നു. വര്‍ഷം തോറും മഞ്ഞുമൂടി കിടക്കുന്നതാണ് ഈ ഗ്ളേസിയര്‍. പര്‍വതനിരകളില്‍ നിന്ന് ഉല്‍ഭവിക്കുന്ന നദി താഴ്വരയിലേക്ക് പതിക്കുന്ന നീലാഗ്രദ് ആണ് സോനാമാര്‍ഗിലെ മറ്റൊരു മനോഹര കാഴ്ച. ഈ നദി പിന്നീട് ഇന്‍്റസ് നദിയുമായി കൂടിച്ചേരുന്നു. ചുവന്ന നിറത്തില്‍ പതഞ്ഞൊഴുകുന്ന ഈ നദിയിലെ വെള്ളത്തിന് രോഗങ്ങള്‍  ശമിപ്പിക്കാന്‍ കഴിവുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ട്രെക്കിംഗിനായി പോകുന്നവര്‍ ബേസ് ക്യാമ്പായി ഉപയോഗിക്കുന്ന സത്സരന്‍ ചുരമാണ് മറെറാരു കാഴ്ച.  സത്സരന്‍ ഗലി പാസ് എന്നും അറിയപ്പെടുന്ന ഇവിടം ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ മാസങ്ങളില്‍ മാത്രമേ സന്ദര്‍ശിക്കാന്‍ കഴിയൂ. സോജിലാ, നിച്ചിനായി, കൃഷ്നസാര്‍ ചുരങ്ങളും ബാള്‍ട്ടാല്‍, വിഷ്നസാര്‍ തടാകങ്ങളുമാണ് മറ്റു കാണേണ്ട സ്ഥലങ്ങള്‍. വിമാനമാര്‍ഗം എത്തുന്നവര്‍ക്ക് ശ്രീനഗര്‍ വിമാനത്താവളം ഉപയോഗിക്കാം. ഇവിടെ നിന്ന് 70 കിലോമീറ്റര്‍ മാത്രമാണ് സോനാമാര്‍ഗിലേക്കുള്ള ദൂരം.

ജമ്മുതാവിയാണ് നിലവില്‍ ട്രെയിന്‍ മാര്‍ഗം എത്തുന്നവര്‍ക്ക് ആശ്രയിക്കാനാകുന്നത്. 70 കിലോമീറ്റര്‍ അകലെ ശ്രീനഗറില്‍ റെയില്‍വേസ്റ്റേഷന്‍ പണിപൂര്‍ത്തിയായി വരുകയാണ്.  ശ്രീനറില്‍ നിന്നും ജമ്മുവില്‍ നിന്നും സര്‍ക്കാര്‍ ബസുകളും സ്വകാര്യ ലക്ഷ്വറി കോച്ചുകളും ധാരാളമായും സര്‍വീസ് നടത്തുന്നുണ്ട്. വര്‍ഷത്തില്‍ ഏറെ കുറെ സമയവും പ്രസന്നമായ കാലാവസ്ഥ ആയിരിക്കുമെങ്കിലും തണുപ്പ് കാലത്ത് ചില സമയങ്ങളില്‍ താപനില പൂജ്യത്തിലും താഴെ പോകാറുണ്ട്. മെയ് മുതല്‍ ഒക്ടോബര്‍ വരെയാണ് സ്ഥലങ്ങള്‍ കാണാന്‍ അനുയോജ്യമായ സമയം. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ സമയം തണുപ്പുകാലവും മഞ്ഞുവീഴ്ചയും ആസ്വദിക്കാന്‍ ആസ്വദിക്കാനും നിരവധി പേര്‍ ഇവിടെയത്തൊറുണ്ട്.

സോനാമാര്‍ഗ് പ്രശസ്തമാക്കുന്നത്

സോനാമാര്‍ഗ് കാലാവസ്ഥ

സോനാമാര്‍ഗ്
-4oC / 25oF
 • Partly cloudy
 • Wind: ENE 14 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സോനാമാര്‍ഗ്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം സോനാമാര്‍ഗ്

 • റോഡ് മാര്‍ഗം
  സോനമാര്‍ഗിലേക്ക് സമീപ പ്രദേശങ്ങളായ ശ്രീനഗറില്‍ നിന്നും നിന്നും ജമ്മു വില്‍ നിന്നും ബസ്‌ യാത്രാ സൗകര്യം ഉണ്ട് . സഞ്ചാരികള്‍ക്ക് ജമ്മുവില്‍ നിന്നും ശ്രീനഗറില്‍ നിന്നും ജമ്മു ആന്‍ഡ്‌ കശ്മീര്‍ സ്റ്റേറ്റ് റോഡ്‌ ട്രാന്‍സ്പോര്‍ട് ട്കോര്‍പ്പറേഷന്‍െറ ബസുകള്‍ ലഭിക്കും. ലക്ഷ്വറി കോച്ചുകളും ധാരാളമായി സോനാമാര്‍ഗിലേക്ക് ഓടുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ശ്രീനഗറിലെ നൗവ് ഗാം റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തത്. സോനമാര്‍ഗില്‍ നിന്ന് ഏതാണ്ട് എഴുപതു കിലോമീറ്റര്‍ അകലെയാണ് ഈ റെയില്‍വെ സ്റ്റേഷന്‍. പക്ഷെ ഇവിടെനിന്നും ഇന്ത്യയിലെ മറ്റു മിക്ക സ്ഥലങ്ങളിലേക്കും ഉള്ള റെയില്‍ ഗതാഗത ബന്ധം വളരെ കുറവാണ് . വിശാലമായ റെയില്‍ ബന്ധം ഉള്ള സ്റ്റേഷന്‍ ജമ്മു താവി ആണ് .ഇന്ത്യയിലെ എല്ലാ പ്രധാന പട്ടണങ്ങളിലേക്കും ഇവടെ നിന്നും ട്രെയിനുകള്‍ ഉണ്ട്. സോനാമാര്‍ഗിലേക്ക് ഇവിടെ നിന്നും ടാക്സിയോ ചെറിയ വണ്ടികളോ വാടകയ്ക്കു ലഭിക്കുന്നതാണ് .
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ശ്രീനഗര്‍ വിമാന താവളം എന്ന് അറിയപ്പെടുന്ന ഷൈക് ഉല്‍ അലം വിമാനത്താവളമാണ് സോനാമാര്‍ഗിന് ഏറ്റവും അടുത്ത് കിടക്കുന്ന വിമാനത്താവളം. എഴുപത് കിലോമീറ്ററാണ് ഇവിടെ നിന്ന് സോനാമാര്‍ഗിലേക്കുള്ള ദൂരം. ഷിംല , ചാണ്ടിഗര്‍ , മുംബൈ , ഡല്‍ഹി തുടങ്ങീ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്ന് വിമാനസര്‍വീസ് ഉണ്ട്. സോനമാര്‍ഗില്‍ എത്താന്‍ വിമാനത്താവളത്തിന് പുറത്തു നിന്നും ടാക്സിയോ ചെറിയ വണ്ടികളോ വാടകയ്ക്ക് എടുക്കാവുന്നതാണ് .
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Jul,Sat
Return On
21 Jul,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
20 Jul,Sat
Check Out
21 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
20 Jul,Sat
Return On
21 Jul,Sun
 • Today
  Sonamarg
  -4 OC
  25 OF
  UV Index: 2
  Partly cloudy
 • Tomorrow
  Sonamarg
  -6 OC
  20 OF
  UV Index: 2
  Partly cloudy
 • Day After
  Sonamarg
  -4 OC
  24 OF
  UV Index: 2
  Partly cloudy