Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സൌത്ത് ഗാരോ ഹില്‍സ് » ആകര്‍ഷണങ്ങള് » ബല്‍പാക്രം

ബല്‍പാക്രം, സൌത്ത് ഗാരോ ഹില്‍സ്

12

ഗാരോയിലെ പവിത്രമായ സ്ഥലമാണ് ബല്‍പാക്രം. ഇവിടം അദൃശ്യശക്തികളുടെ ആവാസകേന്ദ്രമായാണ് കണക്കാക്കുന്നത്. ശാസ്ത്രത്തിനോ, യുക്തിക്കോ തെളിയിക്കാനാവാത്ത അനേകം ദുരൂഹമായ സംഭവങ്ങള്‍ ഇവിടെ നടക്കാറുണ്ട്. ഇവിടെയാണ് പ്രശസ്തമായ ബല്‍പാക്രം നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

വംശനാശഭീഷണി നേരിടുന്ന വാട്ടര്‍ ബഫലോ ആയ ബുബാലസ് ആര്‍നിയും, കുറഞ്ഞ എണ്ണം ചുവന്ന പാണ്ടകളും, ഏഷ്യന്‍ ആനകളും ഇവിടെയുണ്ട്. മേഘാലയയില്‍ കാട്ടുപോത്തുള്ള ഏക പ്രദേശവും ഇവിടമാണ്.

ബോള്‍ഡാക് മാച്ചു കരം എന്ന സ്ഥലത്ത്, ചുറ്റുപാടിലും ദുരൂഹമായ മര്‍ദ്ദം അനുഭവപ്പെടുന്ന ഒരു വലിയ ബോള്‍ഡാക് മരമുണ്ട്. ചിഡിമാക് എന്ന ചെറിയകുളത്തില്‍ കല്‍ക്കരി നിറമുള്ള ജലമാണുള്ളത്. വേറൊരിടമായ മാച്ച്റുവില്‍ മൃഗങ്ങളുടെ കാല്‍പാടുകള്‍ പതിഞ്ഞ പാറയുണ്ട്. ഇതിന് സമീപമുള്ള പാറകള്‍ മിനുസമാര്‍ന്നതാണ്. ആരംഗ് പാതാള്‍ എന്ന പാറയിലുള്ള അഗാതമായ ഗര്‍ത്തം സമീപത്തെത്തുന്ന ജിവികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതാണ്. ഇതില്‍ പെട്ടാല്‍ മടങ്ങിവരവ് അസാധ്യമാണ്.

പൈശാചിക ശക്തികളുടെ ആവാസകേന്ദ്രമായി കരുതപ്പെടുന്നതാണ് ഗോണ്‍ചോ ഡെയര്‍ മുനമ്പ്. തുരയില്‍ നിന്നും, വില്യം നഗറില്‍ നിന്നും ബല്‍പാക്രത്തേക്ക് ടൂറിസ്റ്റ് വാഹനങ്ങള്‍ ലഭിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun