ഇമാന്‍ അസാക്ഗറില്‍ നിന്ന് 3 കിലോമീറ്ററകലെയാണ് ഡോംബെവെയര്‍. നൂറ്റിപതിമൂന്ന് പേര്‍ മാത്രം താമസിക്കുന്ന ചെറിയൊരു ഗ്രാമമാണിത്.
ദുരൂഹതയുടെ ആവരണമുള്ള മലമുകളിലുള്ള മനോഹരമായ ഒരു തടാകമാണ് ഡോംബെവെയര്‍. ഐതിഹ്യമനുസരിച്ച് ഒരു മത്സ്യനരന്‍ ഒരു സുന്ദരിയായ സ്ത്രീയുമായി പ്രണയത്തിലായിരുന്നു. ദുഷ്ടനായ അവരുടെ ഭര്‍ത്താവില്‍ നിന്ന് രക്ഷപെടുത്തി അയാള്‍ സ്ത്രീയെയും കൊണ്ട് ഒളിച്ചോടി. തദ്ദേശവാസികളുടെ വിശ്വാസം അനുസരിച്ച് മത്സ്യനരന്‍ ഇപ്പോളും വെള്ളത്തിനടിയില്‍ ജീവിച്ചിരുപ്പുണ്ട്.
ഗതാഗത സൗകര്യമില്ലാത്ത ഡോംബെവെയറിലേക്ക് എത്തുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇമാന്‍ അസ്കാഗര്‍ ഗ്രാമത്തിലേക്ക് നാലു മണിക്കൂറോളം നടന്നാലേ എത്തിച്ചേരൂ. ഇവിടെ നിന്ന് വീണ്ടും ഒന്നര മണിക്കൂറോളം വേണം ഡോംബെവെയറിലെത്താന്‍. വശീകരിക്കുന്ന പ്രകൃതി ഭംഗി ആസ്വദിച്ചുള്ള യാത്രയാണ് ഇവിടേക്കുള്ളത്.



Click it and Unblock the Notifications