കീ മൊണാസ്ട്രി എന്ന പേരില്‍ക്കൂടി അറിയപ്പെടുന്ന ഈ ബുദ്ധവിഹാരം സമുദ്രനിരപ്പില്‍ നിന്നും 4116 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. സ്പിതിയിലെ പ്രധാന പട്ടണമായ കാസയില്‍ നിന്നും 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഒരേപോലെയല്ലാത്ത രൂപത്തില്‍ നിര്‍മ്മിച്ച ആശ്രമത്തില്‍ ഉയരം കുറഞ്ഞ മുറികളും ഇടുങ്ങിയ ഇടനാഴികളുമാണുള്ളത്. ചെറിയ ചെറിയ ഇടനാഴികളുമായി പ്രാര്‍ത്ഥനാമുറികളെ ബന്ധിപ്പിച്ചിട്ടുണ്ട്.
പിരിയന്‍ ഗോവണികളും, ചെറിയ വാതിലുകളുമാണ് കെട്ടിടത്തിലുള്ളത്. പസദശൈലിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മനോഹരമായ ചുവര്‍ച്ചിത്രങ്ങളും അപൂര്‍വ്വമായ ലിഖിതങ്ങളും സ്റ്റുകോ ചിത്രങ്ങളും, കാറ്റില്‍ ശബ്ദമുതിര്‍ക്കുന്ന ഉപകരണങ്ങളുമുണ്ട് ഇവിടെ. വളരെ പഴക്കംചെന്ന ചില ആയുധങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. മറ്റൊരു പ്രധാനകാഴ്ച മതപരമായ പരിശീലനത്തിനെത്തിയ ലാമമാരാണ്, നൂറുകണക്കിന് ലാമമാരാണ് ഇവിടെയെത്താറുള്ളത്.



Click it and Unblock the Notifications