ശ്രീബുദ്ധന്റെ ശിഷ്യന്മാരില്‍ ഒരാളാണ് ആ സ്തൂപം പണിതീര്‍ത്തത്. പുരാതനമായ ഈ സ്തൂപത്തിന്റെ പൊരുള്‍ അനാഥരായവരെ സഹായിക്കുന്നവന്‍ എന്നാണത്രെ. ഇന്ന് നാശത്തിന്റെ പാതയിലാണ് അനാഥപിണ്ഡിക സ്തൂപം. എന്നാലും മനോഹരമായ കൊത്തുപണികളും ചിത്രപ്പണികളും നിരവധി സഞ്ചാരികളെ ഈ സ്തൂപത്തിലേക്ക് ആകര്‍ഷിക്കുന്നു.